തിരുവനന്തപുരം: കേരളത്തിൽ കീഴാളവർഗ ചരിത്രരചനക്ക് തുടക്കം കുറിച്ച ടി.എച്ച്.പി. ചെന്താരശ്ശേരി (89)അന്തരിച്ചു. അയ്യങ്കാളിയുടെ ജീവചരിത്രകാരൻ എന്ന നിലയിലാണദ്ദേഹം പ്രശസ്തനായത്. ഓർമക്കുറവ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ മൂന്നേകാലിനാണ് അന്തരിച്ചത്. സംസ്കാരം ശനിയാഴ്ച 11ന് ശാന്തികവാടത്തിൽ.
കണ്ണൻ തിരുവെൻറയും ആനിച്ചന്‍ ആനിമയുെടയും മൂത്ത മകനായി 1928 ജൂലൈ 29ന് തിരുവല്ല ഓതറയിൽ എണ്ണിക്കാട്ട് തറവാട്ടിലാണ് ജനനം. ടി. ഹീരപ്രസാദ് എന്നായിരുന്നു പേര്. അക്കൗണ്ടൻറ് ജനറല്‍ ഓഫിസില്‍നിന്ന് 1986 ലാണ് വിരമിച്ചത്. 1955ൽ ചരിത്രാന്വേഷണം തുടങ്ങി. ടി. ഹീരപ്രസാദ് എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ ഗവേഷണപഠനഗ്രന്ഥമാണ് ‘അയ്യങ്കാളി പ്രഥമ ദലിത് നേതാവ്’. ‘ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ചരിത്രം’, ‘അംബേദ്കറും ഇന്ത്യാചരിത്രവും’ എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
ചരിത്രസംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി 2012 ല്‍ അവാര്‍ഡ് നല്‍കി. 1991ല്‍ നാഷനല്‍ ദലിത് സാഹിത്യഅവാർഡിനും അർഹനായി.ഭാര്യ കമലം 2007ൽ മരിച്ചു. മക്കൾ: അനിൽ, ഡോ. സുനിൽ, ജയശ്രീ, ശ്രീലത, പരേതയായ സുജാത. മരുമക്കൾ: വിമല, ഡോ. ഷീലാജി, പരേതരായ സേതുനാഥ്, മോഹൻകുമാർ, പ്രസന്നകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.