Posted On
date_range Updated On
date_range മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി
കോട്ടയം: മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരുമേലി സ്വദേശി വിനു കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 21കാരിയായ ദലിത് യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേദിവസം ഒളിവില്‍ പോവുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. പീഡനം, എസ്.സി/എസ്.ടി നിയമം എന്നിവയുടെ കീഴിലാണ് അറസ്റ്റ്.
എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തി ആയി ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.