കോട്ടയം: കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മസന്ദേശ യാത്രയിൽ ഹിന്ദു ജനസംഖ്യാ വർധനക്ക് ആഹ്വാനം. കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയിൽ നടന്ന വിരാട് ഹിന്ദുസംഗമത്തിലാണ് യാത്രാ നായകനായ മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കൾ ജനസംഖ്യ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഹിന്ദുവിന്‍റെ വീട്ടിൽ മൂന്നിൽ കുറയാതെ മക്കൾ വേണം. അതിനായി നല്ല പ്രായത്തിൽ കല്യാണം കഴിക്കണം. നാല് കുട്ടികൾ ഉണ്ടായാൽ ഒരു കുട്ടിയെ സന്യാസിയാക്കണം. ഹിന്ദുധർമ്മ പരിപാലനം തുടരാൻ അത് ആവശ്യമാണ്. രണ്ട് പേർക്ക് ഒരുകുട്ടി എന്ന് തീരുമാനിച്ചാൽ അത് ജനസംഖ്യ പകുതിയായി കുറക്കും.
ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം കൂടി. ഹിന്ദുക്കളിൽ മാത്രം രാഷ്ട്രീയ ഭേദത്തിന്റെ പേരിൽ ഭിന്നത നിലനിൽക്കുകയാണ്. എന്നാൽ ക്രിസ്ത്യാനികളും മുസ്‌ലിംകളും അവരുടെ മതത്തിന്റെ കാര്യത്തിൽ ഒന്നാണ് -അദ്ദേഹം പറഞ്ഞു. ധർമ്മസന്ദേശ യാത്ര 21ന് തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.