വികൽപിെൻറ ഗവേഷണ ​േജണലായ ‘ജനവികൽപി’െൻറ ലക്കങ്ങളും എഡിറ്റ് ചെയ്ത പുസ്തകങ്ങളും

കോവിഡ് കാലത്തും ഹിന്ദി സാഹിത്യപ്രേമികൾ നിരാശരല്ല

തൃശൂർ: കോവിഡ് കാലത്തും നിരാശരാകാതെ ഹിന്ദി സാഹിത്യപ്രേമികൾ. ഓൺലൈൻ പ്ലാറ്റ്ഫോമായ ജിറ്റ്സി മീറ്റിലാണ് ഹിന്ദി സാഹിത്യപ്രേമികളുടെ സംഘടനയായ 'വികൽപി'െൻറ ഹിന്ദി സാഹിത്യ ചർച്ചകൾ നടക്കുന്നത്.

'ഹിന്ദി ദിവസി'െൻറ തലേന്ന് ഞായറാഴ്ചയായിരുന്നു കോവിഡ് കാലത്തെ 16ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ ചർച്ച. 15 വർഷമായി ഇതുവരെ ഹിന്ദി പ്രേമികളുടെ സംവാദത്തിന് മുടക്കം വന്നിട്ടില്ല.

ഹിന്ദിയിൽ ഇറങ്ങുന്ന പുതിയ സാഹിത്യ കൃതികളെ പരിചയപ്പെടുത്തുന്ന ചർച്ചാവേദിയായി 2005ലാണ് വികൽപ് തുടങ്ങിയത്. രണ്ടുമാസത്തിലൊരിക്കൽ നടത്തിവന്നിരുന്ന പരിപാടിയുടെ വേദി തൃശൂർ കേരളവർമ കോളജായിരുന്നു.

വിവിധ ജില്ലകളിൽനിന്ന് അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ, ഹിന്ദി ഓഫിസർമാർ, സേവനത്തിൽനിന്ന് വിരമിച്ചവർ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിലുള്ള ഹിന്ദി സാഹിത്യപ്രേമികൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. വികൽപിെൻറ ഗവേഷണ ​േജണൽ 'ജന വികൽപ്' പുറത്തിറക്കി.

ഇതുവരെ വിശേഷാൽ പതിപ്പുകളടക്കം 11 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. ഹിന്ദി സാഹിത്യ വിഷയങ്ങൾ മാത്രമല്ല ആഗോളവത്കരണവും സ്ത്രീ ശാക്തീകരണവും ദലിത് പഠനങ്ങളും വിഷയമാക്കിയ പുസ്തകത്തിെൻറ വൈവിധ്യം ശ്രദ്ധിക്കപ്പെട്ടു.

ഡോ. പി. രവിയാണ് ​േജണലിെൻറ പത്രാധിപർ. വികൽപിെൻറ മുൻകൈയിൽ മൂന്ന്​ പുസ്തകങ്ങളിറക്കുകയും ചെയ്തു. 2018ൽ തൃശൂരിൽ മൂന്നുദിവസമായി സംഘടിപ്പിച്ച പ്രഥമ 'ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളത്തിെൻറ' മുഖ്യസംഘാടനം വികൽപിനായിരുന്നു. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 300ലധികം പ്രതിനിധികൾ പങ്കെടുത്തു.

15 വർഷമായി നടന്നുവന്ന പുസ്തക ചർച്ചയിൽ 90ൽ പരം പുസ്തകങ്ങൾ വിശകലന വിധേയമാക്കിയതായി വികൽപ് സെക്രട്ടറി ഡോ. വി.ജി. ഗോപാലകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു.

2020 ജനുവരിക്കുശേഷമാണ് കോവിഡ് കാരണം നേരിട്ടുള്ള സാഹിത്യ ചർച്ചകൾ നിർത്തിവെക്കേണ്ടിവന്നത്. തുടർന്ന് ഓൺലൈനായി മാറിയ പ്രതിവാര സാഹിത്യ ചർച്ചയിൽ ഹിന്ദി സാഹിത്യ വിമർശകരായ രശ്മി റാവത്ത്, രേഖാ പാണ്ഡേ, നാംദേവ്, ശോഭനാ ജോഷി തുടങ്ങിയ പ്രമുഖരെ എത്തിക്കാനായി.

വരും ആഴ്ചകളിൽ ബജരംഗ് ബിഹാരി തിവാരി, അനുരാധ സിങ്, പ്രഗ്യ തുടങ്ങിയ സാഹിത്യപ്രമുഖർ ചർച്ചെക്കത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതംഗ നിർവാഹക സമിതിയാണ് വികൽപിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. കെ.ജി. പ്രഭാകരൻ പ്രസിഡൻറും ഡോ. സി. ശാന്തി വൈസ് പ്രസിഡൻറും ഡോ. വി.ജി. ഗോപാലകൃഷ്ണൻ സെക്രട്ടറിയും ഡോ. ബി. വിജയകുമാർ ജോ. സെക്രട്ടറിയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.