സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ: ഹിമവല്‍ ഭദ്രാനന്ദയുടെ ജാമ്യഹരജി തള്ളി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹിമവല്‍ ഭദ്രാനന്ദക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. ഇതര മതങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന കേസില്‍ ജനുവരി 10നാണ് ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റുചെയ്തത്.
എറണാകുളം പറവൂര്‍ അഡീ. സെഷന്‍സ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദ ഹാജരായപ്പോള്‍ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന് മുന്‍വൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് ഹിമവല്‍ ഭദ്രാനന്ദ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹരജിക്കാരന്‍െറ പേരിലുള്ള കുറ്റകൃത്യം പ്രഥമദൃഷ്ട്യാ അതീവ ഗൗരവമായതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കേണ്ട ആവശ്യമില്ളെന്നും വിലയിരുത്തി കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - himaval bhadrananda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.