പിണറായിയെ ക്രിമിനലും ഗുണ്ടയുമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് –ഹിമവൽ ഭദ്രാനന്ദ  

തിരുവനന്തപുരം: ജിഷ്ണുവി​െൻറ കുടുംബത്തി​െൻറ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചനകുറ്റം ചുമത്തി ജയിലിലായ ഹിമവല്‍ ഭദ്രാനന്ദ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് രംഗത്ത്. പിണറായിയെ ക്രിമിനലും ഗുണ്ടയുമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. സമരംകൊണ്ട് ജിഷ്ണുവി​െൻറ മാതാവ് എന്തുനേടി. പൊലീസ് ആസ്ഥാനത്തെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. യു.ഡി.എഫ്, ബി.ജെ.പി അനുഭാവികളായ പൊലീസുകാരാണ് തെറ്റ് ചെയ്തത്. ഇവരിലെ ഒരുവിഭാഗം ഇതിനായി പ്രവര്‍ത്തിച്ചു. തനിക്കൊപ്പം ജയിലിലടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളെത്തിയത് ഗൂഢാലോചനയുടെ തെളിവാണെന്നും ഹിമവല്‍ ഭദ്രാനന്ദ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് ആസ്ഥാനം സമരത്തിന് പറ്റിയവേദിയല്ല. 

സമരം നടത്തണമായിരുെന്നങ്കില്‍ സെക്രേട്ടറിയറ്റിന് മുന്നിലാകാമായിരുന്നു. പൊലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ മഹിജയെ ഉപദേശിച്ചതും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതും ആരാണെന്ന് കണ്ടെത്തണം. 70 ശതമാനം പൊലീസുകാരും നല്ലവരാണ്. 30 ശതമാനം വളവും തിരിവും ഉള്ളവരാണ്. ഇവരാണ് എപ്പോഴും രാഷ്ട്രീയക്കാരുടെ ചെരുപ്പും ചൂലുമായും പ്രവർത്തിക്കുന്നത്. പ്രതികരിക്കുന്നവരെ ക്രിമിനലുകളാക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.
 

Tags:    
News Summary - himaval bhadrananda support pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.