ദേ​ശീ​യ​പാ​ത വി​ക​സ​നം: യു.​ഡി.​എ​ഫ്​ ന​യം​ത​ന്നെ ഇ​ട​തി​നും

തൃശൂർ: ദേശീയപാത വികസനത്തിൽ യു.ഡി.എഫ് സർക്കാറി​െൻറ നയംതന്നെ ഇടതുസർക്കാർ പിന്തുടരുന്നു. കൃത്യമായ നടപടി സ്വീകരിക്കാെത യു.ഡി.എഫ് സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച ഭൂമിയിലാണ് ഇടതുസർക്കാർ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിയമാനുസൃതമല്ല ഭൂമി ഏറ്റെടുത്തത്. 3 എ വിജ്ഞാപനത്തി​െൻറ തുടർ നടപടികൾ പാലിക്കാതെ 3 ഡി വിജ്ഞാപനം പുറത്തിറക്കി ഭൂമി ഏറ്റെടുത്തതായി രേഖകൾ ഉണ്ടാക്കുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. ഇൗ രേഖ പ്രകാരം അടുത്ത മാസം പാത വികസനം തുടങ്ങാനാണ് തീരുമാനം. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുകയോ നൽകുകയോ ചെയ്തിട്ടില്ല.

അതിനിടെ, ഇൗ മൂന്നു ജില്ലകളിലും ഭൂമി ഏറ്റെടുക്കാത്ത സ്ഥലങ്ങളിൽ സർവേ നടപടി സ്വീകരിക്കാൻ സർക്കാറിനായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ജനകീയ ചെറുത്തുനിൽപിനെ തുടർന്ന് മുടങ്ങി. കോഴിക്കോടിനിപ്പുറം മറ്റു ജില്ലകളിൽ പദ്ധതിക്കായി വിശദ പദ്ധതിരേഖ സമർപ്പിക്കാനോ അലൈൻമ​െൻറ് തയാറാക്കാനോ ആയിട്ടില്ല.

45 മീറ്ററിൽ ദേശീയപാത വികസനവുമായി ബന്ധെപ്പട്ട് കഴിഞ്ഞ വർഷമാണ് പുതിയ സാധ്യതപഠനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിൽ സാധ്യതാപഠനം പുരോഗമിക്കുകയാണ്. അതിനുശേഷമേ വിശദ പദ്ധതിരേഖയും അലൈൻമ​െൻറും തയാറാക്കാനാവൂ. പാതയോരവാസികളുടെ പ്രതിഷേധത്തില്‍ തട്ടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട മൂന്നുകരാറുകളുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിലെ റോഡ് വികസനത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പിന്‍മാറി. ഇതിനുശേഷമാണ് സാധ്യതാപഠനത്തിന് ഉത്തരവിട്ടത്.

തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെ 170 കിലോമീറ്ററും ഇടപ്പള്ളി മുതല്‍ കോഴിക്കോട് വെങ്ങളം വരെ 200 കിലോമീറ്ററിലുമാണ് എൻ.എച്ച്.എ.ഐ സാധ്യതപഠനവും വിശദ പദ്ധതിരേഖയും തയാറാക്കുന്നത്. അതിനിടെ ചർച്ച പോലുമില്ലാതെ ദേശീയപാത വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രഖ്യാപനം കേരളത്തെ വീണ്ടും പ്രശ്നകലുഷിതമാക്കും.

Tags:    
News Summary - highway development: ldf also has a same policy in udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.