കൊച്ചി: ജോലി ചെയ്യാതെ കൂലിയെന്ന പേരില്‍ നോക്കുകൂലി വാങ്ങുന്നത് ഭരണഘടനവിരുദ്ധമെന്ന് ഹൈകോടതി. നിയമനിര്‍മാണത്തിലൂടെ നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്നും ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ചാലക്കുടി ക്വാറിയിലെ ചുമട്ടുതൊഴിലാളി പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൈനാടത്ത് ഗ്രാനൈറ്റ്സ് ഉടമ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കയറ്റിറക്ക് കൂലിയുടെ പേരില്‍ അന്യായമായി പിടിച്ചുപറി നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച് 2012 മാര്‍ച്ച് 26ന് ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഫലപ്രദ നടപടി ഉണ്ടായില്ല. നോക്കുകൂലി നിയമവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ളെന്ന് കോടതി വിലയിരുത്തി. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. ഇത്തരം പരാതികളില്‍ കേസെടുക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജില്ല പെ ാലീസ് മേധാവികള്‍ മുഖേന ഉത്തരവുകള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി കോടതി ആരാഞ്ഞിരുന്നു.
പരാതികളില്‍ അടിയന്തര നടപടി കൃത്യസമയത്ത് സ്വീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യന്ന കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്തി ഒരാഴ്ചക്കകം കുറ്റപത്രം നല്‍കാറുണ്ട്. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കയറ്റിറക്കും നോക്കുകൂലിയും സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍തന്നെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി സ്ഥാപനത്തിനും ബന്ധപ്പെട്ടവര്‍ക്കും സംരക്ഷണം ഉറപ്പാക്കാറുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാറുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടികള്‍ അത്ര ഫലപ്രദമല്ളെന്ന് വിലയിരുത്തിയാണ് സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.