തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ 9941 െപ്രെമറി സ്കൂളുകളിൽ ഹ ൈടെക് ലാബുകൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കം. എട്ടു മുതൽ 12വരെ ക്ലാസുകളുള്ള 4752 സ്ക ൂളുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിെൻറ തുടർച്ചയായാണ് എൽ.പി, യു.പി തലങ ്ങളിൽ ഹൈടെക് ലാബ് പദ്ധതി നടപ്പാക്കുന്നത്.
ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് സ്വീകരിച്ചെന്നും അതിെൻറ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ അഞ്ചു ലക്ഷം വിദ്യാർഥികൾ വർധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈടെക് സ്കൂളുകളും ലാബുകളും സംസ്ഥാനത്തിെൻറ വികസന ചരിത്രത്തിൽ വേറിട്ടുനിൽക്കുന്ന അധ്യായമാണ്. ഒന്ന് മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആകുന്നതോടെ 1.72 ലക്ഷം അധ്യാപകരിലൂടെ 41 ലക്ഷം വിദ്യാർഥികൾക്കാണ് ഇതിെൻറ ഗുണഫലം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ സർവതോമുഖമായ വളർച്ചക്ക് പുതിയ സംവിധാനം ഉപകരിക്കുന്നെന്ന് ഉറപ്പാക്കാൻ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ബാധ്യതയുണ്ട്. അനുഭവത്തിൽ അിധിഷ്ഠിതമായ പഠനപ്രക്രിയ ഹൈടെക് ലാബുകൾ വഴി സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയംപഠനത്തിനും സംഘപഠനത്തിനും ഇവ ഉപകരിക്കും. 9941 സ്കൂളുകളിൽ 292 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസം കഴിയുന്നതോടെ വിദ്യാഭ്യാസരംഗത്തെ ആദ്യ സമ്പൂർണ ഡിജറ്റിൽ സംസ്ഥാനമായി കേരളം മാറുമെന്ന് അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. മികച്ച ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
വേദിയിൽ സജ്ജീകരിച്ച മാതൃക ഹൈടെക് ലാബ് സന്ദർശിച്ച മുഖ്യമന്ത്രി വിദ്യാർഥികളോട് പഠനാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, നവകേരള മിഷൻ കോഒാഡിേനറ്റർ ചെറിയാൻ ഫിലിപ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. െപ്രെമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 82,000 െപ്രെമറി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി പരിശീലനം നൽകിയിട്ടുണ്ട്. 8191 െപ്രെമറി സ്കൂളുകളിൽ േബ്രാഡ്ബാൻഡ് സൗകര്യവും ഒരുക്കിക്കഴിഞ്ഞു. ‘സമഗ്ര’ റിസോഴ്സ് പോർട്ടലിെൻറ ഉപയോഗം പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തി. എജ്യുടെയിൻമെൻറ് രൂപത്തിൽ വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാൻ കഴിയുന്ന കളിപ്പെട്ടി (െപ്രെമറി), ഇ@വിദ്യ (അപ്പർ െപ്രെമറി) പാഠപുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.