കോട്ടയം: മകരവിളക്കിനു മുന്നോടിയായി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങ ളിലും കനത്തസുരക്ഷയൊരുക്കി പൊലീസും ജില്ലഭരണകൂടങ്ങളും. ഇൗമാസം 14നാണ് മകരവിളക്ക െങ്കിലും നടയടക്കുന്ന 20വരെ സുരക്ഷാസംവിധാനങ്ങൾ തുടരും.എരുമേലി, കാനനപാതകൾ, നിലക് കൽ, പമ്പ, സന്നിധാനം, മകരവിളക്ക് ദർശിക്കാൻ തീർഥാടകർ തിങ്ങിക്കൂടുന്ന പുല്ലുമേട്, പ രുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.
ജനുവരി പത്തിന് നടക്കുന്ന എരുമേലി ചന്ദനക്കുടത്തിനും 11ന് നടക്കുന്ന അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ടിനും സുരക്ഷ ശക്തമാക്കി. രണ്ടുദിവസങ്ങളിലും ഇവിെട കൂടുതൽ ജാഗ്രതപാലിക്കണമെന്നാണ് നിർദേശം. വാവരുപള്ളിക്കും സുരക്ഷ വർധിപ്പിച്ചു. ഇവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലഭരണകൂടങ്ങളുടെ നേതൃത്വത്തിലാകും ക്രമീകരണം. 3500ലധികം പൊലീസുകാരെയാകും ആകെ വിന്യസിക്കുക. കഴിഞ്ഞ വർഷം 1400 പൊലീസുകാരെയാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിയോഗിച്ചിരുന്നത്. ഇക്കുറി 500-600 പേരെക്കൂടി വിന്യസിക്കും. മകരവിളക്ക് സമയത്ത് പുല്ലുമേട് വഴി യുവതികൾ വന്നേക്കുമെന്ന റിേപ്പാർട്ടിനെ തുടർന്നാണിത്. കാനനപാതകളിലും പ്രതിഷേധ സാധ്യത പൊലീസ് തള്ളുന്നില്ല.
കാനനപാതകളിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവികൾക്കൊപ്പം കലക്ടർമാരുടെ നേരിട്ടുള്ള നിയന്ത്രണവും ഉണ്ടാകും. ആർ.ഡി.ഒമാരും തഹസിൽദാർമാരും സ്ഥലത്തുണ്ടാകും. യുവതി പ്രവേശനമടക്കമുള്ള ഏതുസാഹചര്യത്തിലും അത് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് കർശന നിർദേശം.
എരുമേലിയിൽ ഇടമുറിയാതെ പേട്ടതുള്ളൽ നടക്കുകയാണ്. സന്നിധാനത്ത് മാത്രം ലക്ഷത്തിലേറെ പേർ പ്രതിദിനം ദർശനത്തിനെത്തുന്നുണ്ട്. പാർക്കിങ്ങിനും മറ്റും കൂടുതൽ സംവിധാനം ഏർപ്പെടുത്തും. കുടിവെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവയും ഉറപ്പാക്കി. പത്തനംതിട്ടയിൽ വടശേരിക്കര മുതൽ പാർക്കിങ് ഏർപ്പെടുത്തും. എരുമേലിയിൽനിന്ന് പമ്പാവാലി-ഇലവുങ്കൽ പ്രദേശങ്ങളിലും പാർക്കിങ്ങിന് നിയന്ത്രണം ഉണ്ടാകും.
-കോട്ടയം, എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ബസുകൾ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.