റെ​ഡ്​ ​േ​ക്രാ​സ്​ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്കി​യ​ത്​ ഡി​വി​ഷ​ൻ ബെ​ഞ്ചും ശ​രി​വെ​ച്ചു

കൊച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാനെ മാറ്റുകയും കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്ത സർക്കാർ നടപടി റദ്ദാക്കിയത് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സംസ്ഥാന ചെയർമാൻ സുനിൽ സി. കുര്യനെ നീക്കം ചെയ്ത് നിർവാഹക, ജില്ല സമിതികൾ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ച് തള്ളി. റെഡ്ക്രോസിലെ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി മാനേജ്മ​െൻറ് കമ്മിറ്റിയംഗം കരമന സ്വദേശി സി. ഭാസ്കരൻ സംഘടനയുടെ ദേശീയ പ്രസിഡൻറ് കൂടിയായ രാഷ്ട്രപതിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. കഴിഞ്ഞ ജൂൈല 15നാണ് ചെയർമാനെ മാറ്റിയും കമ്മിറ്റികൾ പിരിച്ചുവിട്ടും സർക്കാർ ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ സുനിൽ കുര്യനും മറ്റും നൽകിയ ഹരജിയിൽ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് വിലയിരുത്തി ആഗസ്റ്റ് 28ന് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. 

രാഷ്ട്രപതിയും ഗവർണറും രക്ഷാധികാരികളായ സൊസൈറ്റിയിലെ ഒാഫിസ് ഭാരവാഹികൾക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവുമടക്കം ആരോപണങ്ങൾ ഉയരുമ്പോൾ സർക്കാറിന് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്നായിരുന്നു അപ്പീൽ ഹരജിയിൽ സർക്കാറി​െൻറ വാദം. സംസ്ഥാന ചെയർമാനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, റെഡ് ക്രോസ് സൊസൈറ്റിയുടെ ചട്ടമനുസരിച്ച് സർക്കാറിന് ഇതിൽ  ഇടപെടാൻ അധികാരമില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സംസ്ഥാന സമിതിക്കെതിരെ ലഭിച്ച പരാതി അന്വേഷിക്കാനാണ് രാഷ്ട്രപതി സർക്കാറിനോട് നിർദേശിച്ചത്. ഇതിനെപ്പറ്റി റിപ്പോർട്ട് നൽകുന്നതിനു പകരം സർക്കാർ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
 

Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.