ഗോശാലയിലെ കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി

കൊച്ചി: വൈക്കം ക്ഷേത്രത്തിലെ ഗോശാലയിൽ കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കമെന്ന് ഹൈകോടതി. ഗോശാലയിലുള്ള പശുക്കളുടെയും കാളകളുടെയും ആരോഗ്യകാര്യത്തിൽ ജീവനക്കാർ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് തിരുവിതാംകൂർ ഡെപ്യൂട്ടി ദേവസ്വം കമീഷണറും അസി. ദേവസ്വം കമീഷണറും ഉറപ്പുവരുത്തണം.

ഗോശാലയുടെ ശോച്യാവസ്ഥ പരിഹരിക്കാനും പരിസരങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും എക്‌സിക്യൂട്ടിവ് എൻജിനീയർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഗോശാലയുടെ ശോച്യാവസ്ഥ സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹരജിയിലാണ്​ നിർദേശം.

Tags:    
News Summary - High Court to ensure the health of cattle in Gaushala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.