റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈകോടതിയുടെ ഉത്തരവ്. സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനാണ് കോടതിയുടെ നിർദേശം.

ചട്ടലംഘനമുണ്ടെങ്കിൽ ഷോ നിർത്തിവെക്കാൻ കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി.

എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ ശാരീരിക ആക്രമണങ്ങൾ അടക്കം നടക്കുന്നുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

Tags:    
News Summary - High Court to check the content of reality show 'Bigg Boss'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.