കൊച്ചി: വയനാട് മേപ്പാടിയിലെ ‘ബോച്ചെ 1000 ഏക്കറി’ൽ സൺബേൺ ന്യൂ ഇയർ പാർട്ടി’ എന്ന പേരിൽ നടത്താനിരുന്ന പുതുവത്സരാഘോഷത്തിന് ഹൈകോടതി അനുമതി നിഷേധിച്ചു. ജസ്റ്റിസ് എസ്. ഈശ്വരന്റെ ബെഞ്ചാണ് പാർട്ടിക്ക് അനുമതി തടഞ്ഞത്. പ്രദേശവാസികൾ നൽകിയ ഹരജിയെ തുടർന്ന് കഴിഞ്ഞ ദിവസം സിംഗ്ൾ ബെഞ്ചും ആഘോഷം വിലക്കിയിരുന്നു. ഇതിനെതിരെ ബോച്ചെ മഹുമി പുത്ര പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജിയടക്കമാണ് ഹൈകോടതി പരിഗണിച്ചത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനിലാണ് പാർട്ടി നടത്തുന്നതെന്നായിരുന്നു വാദം. പാർട്ടി നടത്താൻ ദുരന്ത നിവാരണ അതോറിറ്റിയൊ മേപ്പാടി പഞ്ചായത്തോ അനുമതി നൽകിയിരുന്നില്ല. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണെന്നതടക്കം കണക്കിലെടുത്തായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.