ചികിത്സപ്പിഴവിന് ശിക്ഷിക്കാൻ തെളിവ് അനിവാര്യമെന്ന് ഹൈകോടതി

കൊച്ചി: ചികിത്സക്കിടെയുണ്ടാകുന്ന മരണം ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധമൂലമാണെന്ന് ഉറപ്പുവരുത്തണമെങ്കിൽ മതിയായ തെളിവുണ്ടാകണമെന്ന് ഹൈകോടതി. ചികിത്സക്കിടെ ആരോഗ്യപ്രവർത്തകരുടെ കുഴപ്പം കൊണ്ടല്ലാതെ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങുന്നതും കണക്കുകൂട്ടൽ തെറ്റുന്നതും ചികിത്സപ്പിഴവായി കാണാനാകില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

2006 സെപ്റ്റംബർ 25ന് വന്ധ്യംകരണത്തിന് താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയയായ മിനി ഫിലിപ്പ് എന്ന 37കാരി മരിച്ച സംഭവത്തിൽ വിചാരണക്കോടതി തടവുശിക്ഷ വിധിച്ചതിനെതിരെ ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ നൽകിയ അപ്പീൽ ഹരജി അനുവദിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം.

തടവുശിക്ഷ വിധിച്ച കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പുനലൂർ ഡീൻ ആശുപത്രിയിലെ ഡോ. ബാലചന്ദ്രൻ, ഡോ. ലൈല അശോകൻ, ഡോ. വിനു ബാലകൃഷ്ണൻ, നഴ്സുമാരായ അനിലകുമാരി, ശ്യാമളാദേവി, സുജാത കുമാരി എന്നിവരാണ് അപ്പീൽ ഹരജി നൽകിയത്. 

Tags:    
News Summary - High Court says evidence is essential to punish medical negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.