കെവിൻ വധം: മുഖ്യ പ്രതികളുടെ ജാമ്യഹരജി തള്ളി

കൊച്ചി: കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളടക്കം പത്തു​ പേരുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. നാലുപേർക്ക്​ ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെവി​​​െൻറ കാമുകിയായിരുന്ന നീനുവി​​​െൻറ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു, മുഖ്യപ്രതിയും പിതാവുമായ ചാക്കോ ജോണ്‍, റിയാസ്, ഷിഫിന്‍ സജാദ്, നിഷാദ്, ടിറ്റു ജെറോം, ബി. വിഷ്​ണു തുടങ്ങിയവരുടെ ജാമ്യ ഹരജിയാണ്​ തള്ളിയത്​. മൂന്നാം പ്രതി ഇഷാന്‍ ഇസ്മായില്‍, ആറാം പ്രതി മനു മുരളീധരന്‍, 11ാം പ്രതി ഷരീഫ്, 13ാം പ്രതി ഷിനു എന്നിവര്‍ക്കാണ്​ ജാമ്യം അനുവദിച്ചത്​.

കെവി​​​െൻറ മരണത്തിൽ പ്രധാന പങ്കുവഹിച്ച പ്രതിയാണ് ചാക്കോയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ജാമ്യഹരജി തള്ളിയത്. കെവി​​​െൻറ മരണവുമായി ബന്ധമില്ലെന്നും മേയ് 29ന് അറസ്​റ്റിലായ തന്നെ ഇനിയും തടവില്‍ പാര്‍പ്പിക്കുന്നത് അന്യായമാണെന്നുമായിരുന്നു ചാക്കോയുടെ വാദം. നീനുവും കെവിനും ഒന്നിച്ചു ജീവിതം തുടങ്ങിയതിനെ തുടര്‍ന്ന് മേയ് 28ന് തട്ടിക്കൊണ്ടു പോയ കെവിനെ തെന്‍മല ചാലിയേക്കര പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

Tags:    
News Summary - High Court Reject Kevin Murder Case Accuses Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.