Posted On
date_range Updated On
date_range ചാനലിനെതിരെയെടുത്ത പോക്സോ കേസ് റദ്ദാക്കി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് സർക്കാറിനെതിരെ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് പോക്സോ അടക്കം വകുപ്പുകൾ ഉൾപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി.
സർക്കാറിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി വ്യാജ വിഡിയോയുണ്ടാക്കി സംപ്രേഷണം ചെയ്തെന്ന് ആരോപിക്കുന്ന കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
ലഹരിക്കെതിരെ സദുദ്ദേശ്യത്തോടെ അവതരിപ്പിച്ച പരിപാടിയാണിതെന്നും പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിലയിരുത്തിയ കോടതി അന്തിമ റിപ്പോർട്ടും കോഴിക്കോട് പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർ നടപടികളും റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.