ശബരിമലയിൽ അന്നദാനത്തിന്​ അയ്യപ്പസേവ സംഘത്തിന് ഹൈകോടതി അനുമതി

കൊച്ചി: ശബരിമല സന്നിധാനത്തും പമ്പയിലും അന്നദാനം നടത്താൻ അഖില ഭാരത അയ്യപ്പസേവ സംഘത്തിന് ഹൈകോടതിയുടെ അനുമതി. 2015-16 വരെ നടത്തിവന്ന അന്നദാനം കഴിഞ്ഞവർഷം ദേവസ്വം ബോർഡ് തടഞ്ഞതിനെതിരെ സംഘം നൽകിയ ഹരജിയിലാണ്​ ദേവസ്വം ബെഞ്ച് ഉപാധികളോടെ അനുമതി നൽകിയത്​. ഒരുലക്ഷം വരുന്ന അംഗങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചാണ് അന്നദാനമെന്നും ഭക്തരിൽനിന്നോ മ​േറ്റാ പണം സ്വീകരിക്കരുതെന്ന വ്യവസ്​ഥ പാലിക്കു​െന്നന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജിക്കാർ കോടതിയിലെത്തിയത്​. 

മകരവിളക്ക് മഹോത്സവത്തിനുപുറ​െമ നട തുറക്കുന്ന വേളകളിലും അന്നദാനം നടത്താൻ അനുവദിച്ചിട്ടുണ്ട്. അന്നദാനത്തിന് പണം പിരിക്കരുതെന്ന വ്യവസ്​ഥ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ പൊലീസ് നിരീക്ഷണം ഉണ്ടാകണമെന്ന്​ കോടതി നിർദേശിച്ചു. കൃത്യമായി കണക്ക്​ സൂക്ഷിക്കുക, ഒാഡിറ്റ് ചെയ്ത കണക്കി​​െൻറ പകർപ്പ് ശബരിമല സ്പെഷൽ കമീഷണർക്ക് നൽകുക, ഭക്ഷണത്തി​​െൻറ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക, മാലിന്യം വനത്തിലോ ദേവസ്വം ബോർഡി​​െൻറ ഭൂമിയിലോ പുഴയിലോ ഉപേക്ഷിക്കാതെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോയി സംസ്കരിക്കുക തുടങ്ങിയ വ്യവസ്​ഥകളും വെച്ചിട്ടുണ്ട്​.

Tags:    
News Summary - High Court Permission to Ayyappa Seva sangam for Sabarimala Annadanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.