പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോര് മുറുക്കുന്നു. എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുമ്പോഴാണ് സെലിബ്രിറ്റ് പോര് കനക്കുന്നത്. തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ മറുപടിയുമായാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി രംഗത്തെത്തിയത്. 'അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ അതിനോന്നിനും സമയമില്ല. മോശമോ, കുറ്റമോ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ പറയും. രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം പ്രസ്താവന എന്താമെന്ന് ഉറപ്പിച്ചശേഷം മറുപടി നൽകുമെന്നും' പിഷാരടി പറഞ്ഞു.
അതേസമയം, പിഷാരടിയും താനും രാഷ്ട്രീയമായും വ്യക്തിപരമായുമുള്ള വ്യാത്യസങ്ങൾ ചൂണ്ടിക്കിട്ടി അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കാശ് കൊടുത്ത് എം.എൽ.എയാക്കാൻ പോയ പോലെയാണ് പിഷാരടിയുടെ കാര്യമെന്നും ലാഭം മാത്രം ലക്ഷ്യമിട്ടാണ് പിഷാരടി മത്സരത്തിനിറങ്ങിയതെന്നും അഖിൽ മാരാർ ആരോപിച്ചു.
പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം...
പിഷാരടി
1. നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല
2. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല
3. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിലും പ്രതിയായിട്ടില്ല.
4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഇല്ലയെന്ന് പറഞ്ഞ് അധികാരം കിട്ടാൻ സാധ്യതയുള്ള പാർട്ടിയിൽ എം.എൽ.എയായി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെസമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാനുള്ള ശ്രമം. ലാഭം അല്ലാതെ പിഷാരടിക്ക് ഒരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല.
അതെസമയം, സി.പി.എമ്മിന് വിജയ സാധ്യതയുള്ള മണ്ഡലത്തിൽ മത്സരിച്ച് കോൺഗ്രസിന് സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം. ഇതിപ്പോൾ കാശ് കൊടുത്തു എം.എൽ.എയാവാൻ പോയത് പോലെ ഉണ്ട്. ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കുമെന്ന് തോന്നുമ്പോൾ സി.പി.എം ബി.ജെ.പിയുമായി ഡീൽ വെച്ചെന്ന് പറയാൻ നാണമില്ലെന്ന ചോദ്യം മാത്രം.
ഇനി അഖിൽ മാരാർ
2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം
നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ, അക്കാലത്തു മാത്രം 13 കേസുകൾ
സി.പി.എം ആക്രമണത്തിൽ തല തകർപെട്ട യൂത്ത് കോൺഗ്രസുകാരൻ
സ്വാതന്ത്രനായി ഇടത് കോട്ടയിൽ മത്സരിച്ചു 1500 വോട്ടുകൾ നേടി
തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിലെ പ്രതി
രണ്ടു തവണ വധശ്രമത്തിന് ഇരയായ വാദി
സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന, കമ്യൂണിസ്റ്റ് പാർട്ടിയെ അതിക്ഷേപിക്കുന്ന 'ഒരു താത്വിക അവലോകനം'
ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ
ബിഗ് ബോസിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം
വീടില്ല, സ്വന്തമായി ആകെയുള്ളത് കൂട്ടുകാരൻ എടുത്തുനൽകിയ ഒരു വാഹനം മാത്രം
ആത്മഹത്യയുടെ വക്കിൽനിന്നും ഭാര്യയെയും രണ്ട് പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയി. ജയിക്കുമെന്ന് കരുതിയില്ല, കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെയെന്ന് കരുതി മാത്രം
ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല. നാടിനു വേണ്ടി സംസാരിച്ചു
പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു
ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു.. വീണ്ടും കേസുകളിൽ പ്രതിയായി.
ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാനാണ്. തെരഞ്ഞെടുത്തത് ആരും ജയിക്കില്ലെ എന്ന് കരുതിയ തൃക്കാക്കര.
34 വയസ് വരെ ഒന്നുമില്ലാത്തവൻ മൂന്ന് വർഷം കൊണ്ട് ഒരു വീടും കാറും വാങ്ങി. അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല. തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..? ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.. 10 വർഷം പിണറായി വിജയന്റെ പൊലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും 'മണ്ടന്മാർ'. ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രായോ പവർ ഫുളാണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.