കൊച്ചിയിൽ റോഡിലെ അപകടക്കുഴികൾ ഉടൻ അടയ്ക്കണമെന്ന് ഹൈകോടതി

കൊച്ചി: മഴയുടെയും അനുമതികളുടെയും പേരിൽ റോഡിലെ കുഴികൾ അടക്കുന്നത്​ വൈകിപ്പിക്കരുതെന്ന്​ ഹൈകോടതി. നഗര റോഡുക ളിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടക്കണമെന്ന് ​െകാച്ചി നഗരസഭക്ക്​ നിർദേശം നൽകിയാണ്​​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്ര​​​െൻറ നിരീക്ഷണം. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കെ.പി. അജിത് കുമ ാര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. റോഡുകളുടെ ശോച്യാവസ്​ഥ അതിവേഗം പരിഹരിക്കണമെന്ന് ഉത്തരവിറക്കിയശേഷം കരിങ്ങാച്ചിറയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

റോഡുകളിലെ അപകടാവസ്​ഥ യഥാർഥ്യമാണെന്നതി​ന്​ തെളിവാണിത്. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഏറെ ഗൗരവത്തിലെടുത്ത്​ പരിഹരിക്കുന്ന വിഷയമാണിത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഒന്നും നടക്കുന്നില്ല. അതിനാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. നല്ല റോഡില്‍ സഞ്ചരിക്കാനുള്ള അവകാശം നികുതിദായകര്‍ക്കുണ്ട്.

നിലവിലേത് സങ്കടകരമായ അവസ്ഥയാണ്. റോഡുകളിലെ ഒരടി നീളത്തിലും മൂന്നിഞ്ച് ആഴത്തിലുമുള്ള കുഴി 24 മണിക്കൂറിനകം അടച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് 500 രൂപ സമ്മാനം നല്‍കാന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തീരുമാനിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കലൂര്‍ -കടവന്ത്ര റോഡി​​​െൻറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാൻ ജി.സി.ഡി.എക്ക്​ രണ്ടാഴ്​ച സമയം അനുവദിച്ച കോടതി കേസ് വീണ്ടും നവംബര്‍ 29ന് പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - high court ordered to conduct repair work in kochi roads -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.