നിലക്കൽ -പമ്പ റോഡരികിൽ പാർക്കിങ്​ അനുവദിക്കരുതെന്ന്​ ഹൈകോടതി

കൊച്ചി: സർക്കാറിന്‍റെ ബോർഡും മുദ്രയുമുള്ള വാഹനങ്ങൾക്കടക്കം നിലക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ്​ അനുവദനീയമല്ലെന്ന്​ ഹൈകോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ വലിയതോതിൽ അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടകർ യാത്ര ചെയ്യരുത്​. സർക്കാർ ബോർഡ്​ വെച്ച് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്​ ഉത്തരവിട്ടു.

ശബരിമല തീർഥാടനം ആരംഭിച്ച സാഹചര്യത്തിൽ സ്വമേധയ പരിഗണിച്ച ഹരജിയിലാണ്​​ നിർദേശം​. തീർഥാടനകാലത്തോടനുബന്ധിച്ച് ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ വ്യക്തമാക്കി സ്പെഷൽ കമീഷണർ റിപ്പോർട്ട്​ നൽകി. ചരക്കുവണ്ടികളിൽ ശബരിമല യാത്ര പാടില്ല. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം ഉറപ്പുവരുത്തണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുമ്പ്​ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണം. 15 സീറ്റ്​ വരെയുള്ള വാഹനങ്ങൾക്ക്​ തീർഥടകരെ ഇറക്കാൻ പമ്പ വരെ പോകാമെങ്കിലും അവിടെ പാർക്ക്​ ചെയ്യാൻ അനുവദിക്കരുത്​. ശുചിമുറികൾ ലേലത്തിൽ പോയിട്ടില്ലെങ്കിൽ ഇവ ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ സഹയത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാൻ നൽകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - High Court not to allow parking on Nilakkal-Pamba road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.