കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ശാഖകളിൽ പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് ജോലി ചെയ്യി ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈകോടതി. ഓരോ ശാഖകളിലുമുള്ള ജീവനക്കാർ മാത് രമേ അതത് ബ്രാഞ്ചുശാഖകളില് ജോലിയെടുക്കുന്നുള്ളൂവെന്ന് മാനേജ്മെൻറ് ഉറപ്പാക്കണം. സർക്കാർ നടത്തുന്ന അനുരജ്ഞന ചര്‍ച്ചകളില്‍ മാനേജ്മെൻറ് പങ്കാളിത്തം ഉറപ്പാക്കണമെ ന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷ ൻബെഞ്ച് വ്യക്തമാക്കി.
നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസി യേഷെൻറ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടക്കുന്ന സമരത്തില്‍നിന്ന് പൊലീസ് സംരക്ഷണം തേടി പത്ത് ബ്രാഞ്ചുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ജോലിക്ക് ഹാജരാവാന്‍ താല്പര്യമുള്ളവരെ തടയാൻ ശ്രമിച്ചാൽ ഇടപെട്ട് തടസ്സം നീക്കണമെന്നും കോടതി നിർദേശിച്ചു.
കോട്ടയത്തെ ഇല്ലിക്കല്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എറണാകുളത്തെ അത്താണി, പച്ചാളം, ഇടുക്കിയിലെ വണ്ടന്മേട്, തൊടുപുഴ, തൊടുപുഴ മങ്ങാട്ട്കടവ്, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തിന് ഹരജി നൽകിയത്. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് മാനേജ്മെൻറ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി എംപ്ലോയീസ് അസോസിയേഷന് കോടതിയെ അറിയിച്ചു. ബ്രാഞ്ചുകളില്‍ തൊഴിലെടുക്കാന്‍ താല്പര്യമുള്ളവരെ തടയാന്‍ ഉദ്ദേശ്യമില്ലെന്നും അഭിഭാഷകന് വ്യക്തമാക്കി. തുടർന്നാണ് തടസ്സങ്ങളുണ്ടായാൽ നീക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയത്.
എന്നാൽ, മാനേജ്മെൻറിനെതിരെ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ സമാധാനപരമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഇത് ഹനിക്കരുതെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച ആരംഭിച്ചെങ്കിലും മാനേജ്മെൻറ് സഹകരിക്കുന്നില്ലെന്ന് സ്േറ്ററ്റ് അറ്റോണി കോടതിയെ അറിയിച്ചു.
അനുരഞ്ജന നടപടികള്‍ ആവശ്യപ്പെട്ട് മാനേജ്മെൻറ്് നേരത്തേ ഹരജി നല്കിയിട്ടുള്ളതാണ്. ഹരജി പരിഗണിച്ച കോടതി ചർച്ചക്ക് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും സർക്കാർ വ്യക്തമാക്കി. ചര്‍ച്ചകളില്‍ മാനേജ്മെൻറ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് എല്ലാ ഹരജികളും 25ന് പരിഗണിക്കാനായി മാറ്റി.
മുത്തൂറ്റിനെ കേരളത്തിൽനിന്ന് ഒാടിക്കാൻ ശ്രമം –ജോർജ് മുത്തൂറ്റ് തിരുവനന്തപുരം: തങ്ങളുടെ കമ്പനിയെ കേരളത്തിൽനിന്ന് ഓടിക്കാനാണ് ശ്രമമെന്നും അനിവാര്യെമങ്കിൽ സംസ്ഥാനത്തെ എല്ലാ ശാഖകളും പൂട്ടുമെന്നും മൂത്തൂറ്റ് ഗ്രൂപ് ചെയര്മാന് എം.ജി. ജോർജ് മുത്തൂറ്റ്. തൊഴിലാളികളുടെ പിന്തുണയില്ലാത്ത യൂനിയനുകളെ അംഗീകരിക്കാനാവില്ല. സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നും പൊലീസ് നോക്കുകുത്തിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
രണ്ടര വര്‍ഷമായി സി.ഐ.ടി.യുവിെൻറ നേതൃത്വത്തില്‍ എട്ട് സമരങ്ങൾ നടന്നു. 300 ഓളം ജീവനക്കാര്‍ മാത്രമാണ് ഈ യൂനിയനില്‍ അംഗങ്ങൾ.സ്ഥാപനത്തിലെ 20 ശതമാനം ജീവനക്കാര്‍ അംഗങ്ങളാണെങ്കിലേ യൂനിയന്‍ നിയമപ്രകാരം അംഗീകാരം കിട്ടൂ. മൂത്തൂറ്റ് ഗ്രൂപ്പിന് ഇന്ത്യയിലാകെ 35,000 ത്തോളം ജീവനക്കാരുണ്ട്. ഇതില്‍ 7000 പേരെങ്കിലും യൂനിയനില്‍ അംഗങ്ങളാവണം. നിലവിലെ നിയമപ്രകാരമുള്ള ശമ്പളം എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്.
അത് കിട്ടാത്തവരുണ്ടെങ്കില്‍ പേര് നല്കിയാല് നടപടിയെടുക്കുമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.
തൊഴിലാളി യൂനിയനുകളുടെ സംയുക്തയോഗം വിളിച്ച് സി.െഎ.ടി.യു തിരുവനന്തപുരം: ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പില്ലാതെ നീളുന്ന സാഹചര്യത്തിൽ ഭാവി പരിപാടി ആലോചിക്കാൻ സി.െഎ.ടി.യു സംസ്ഥാനത്തെ തൊഴിലാളി യൂനിയനുകളുടെ സംയുക്തയോഗം വിളിക്കുന്നു. സെപ്റ്റംബർ 21ന് എറണാകുളത്താണ് യോഗം. സംഘടന അവകാശപ്രകാരം രൂപംകൊണ്ട തൊഴിലാളി യൂനിയനെ പ്രധാനമന്ത്രി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പറയുന്ന മുത്തൂറ്റ് ഫിനാൻസ് മുതലാളിക്ക് മുന്നിൽ കീഴടങ്ങാൻ ഒരു തൊഴിലാളി പ്രസ്ഥാനത്തിനും സാധ്യമല്ലെന്ന് സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവിച്ചു. ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് ഒത്തുതീർക്കാൻ തൊഴിൽമന്ത്രി വിളിച്ച അനുരഞ്ജന ചർച്ച മാനേജ്മെൻറിെൻറ ധിക്കാര നിലപാട് കാരണമാണ് അലസിപ്പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.