കൊച്ചി: പത്ത് ദിവസത്തിനകം അനധികൃത ബോർഡുകൾ നീക്കണമെന്നും ഭൂ സംരക്ഷണ നിയമ പ്രകാര ം നിയമ ലംഘകരിൽനിന്ന് ഉയർന്ന പിഴ സംഖ്യ ഈടാക്കണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ട ു. അനധികൃത ബോർഡുകൾ നീക്കുന്നതിൽ പൊലീസ് നടപടി ദുർബലമെങ്കിൽ ഡി.ജി.പിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഡി.ജി.പിയുടെ ഉത്തരവ് പൊലീസുകാർ പാലിക്കാത്ത സാഹചര്യം വിലയിരുത്തി, സർക്കുലർ ഇറക്കിയാൽ പോരാ നടപ്പാക്കാനുള്ള നട്ടെല്ലും ഡി.ജി.പിക്കുണ്ടാകണമെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. നടപ്പാക്കാനല്ലെങ്കിൽ സർക്കുലർ ഇറക്കിയിട്ട് കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത ബോർഡുകളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ സ്വീകരിച്ച ഹരജിയിൽ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന ഡി.ജി.പിയുടെ സർക്കുലറും, അനധികൃത ബോർഡുകളും മറ്റും നീക്കണമെന്ന റോഡ് സുരക്ഷ കമീഷണറുടെ ഉത്തരവും കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
ബോർഡ് വെക്കുന്നത് ക്രിമിനൽ കുറ്റമായതോടെ സംസ്ഥാനമാകെ ആ കുറ്റകൃത്യം വ്യാപകമായി നടക്കുകയാണ്. കൊച്ചി കലൂരിൽ കെ.എസ്.യുവിെൻറ കൊടികൾ സ്ഥാപിച്ചത് സംബന്ധിച്ച് രാവിലെ കോടതി പൊലീസിെൻറ വിശദീകരണം തേടിയിരുന്നു. കൊടികൾ നീക്കിയെന്നും കേസെടുത്തെന്നും ഉച്ചയ്ക്കുശേഷം സി.ഐ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചു. വിവരം കിട്ടിയാലുടൻ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. എന്നാൽ, കോടതി ചൂണ്ടിക്കാട്ടുേമ്പാഴുള്ള നടപടി മാത്രമാണിതെന്ന് കോടതി വിമർശിച്ചു. ഭൂസംരക്ഷണ നിയമം ഇക്കാര്യത്തിൽ ബാധകമാക്കാനാവില്ലെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പൊതുസ്ഥലം കൈയേറുന്നവർക്കെതിരെ നടപടിയാകാം. പിഴയടക്കം ഈടാക്കാം. ഈ വ്യവസ്ഥ പ്രകാരം അനധികൃത ബോർഡുകൾക്കെതിരെയും നടപടിയാകാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.