കൊച്ചി: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ രണ്ട് അധ്യാപകർ കീഴടങ്ങണമെന്നും തുടർന്ന് ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈകോടതി. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നിവരോട് കീഴടങ്ങാൻ കോടതി നിർദേശിച്ചത്.
ഈ മാസം 17ന് രാവിലെ 11ന് അധ്യാപകര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം അന്നുതന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ജാമ്യം അനുവദിക്കണം. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള രണ്ട്് ആള് ജാമ്യവുമാണ് ഉപാധി. കേസിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജയിലിൽ അടക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.18, 19, 20 തീയതികളില്‍ രാവിലെ 10നും വൈകീട്ട് നാലിനുമിെട അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ അന്വേഷണത്തിെൻറ ഭാഗമായി ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. തുടര്‍ന്ന്, ഒരുമാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാഴൊക്കെയും ഹാജരാകണം. അധ്യാപകരായ ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാല്‍ സമാന കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. ഏഴുവർഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്താനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബര്‍ 20ന് സ്കൂള്‍ കെട്ടിടത്തിെൻറ മൂന്നാം നിലയില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പൊലീസ് ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.