ഇരിട്ടി ബലാൽസംഗ കേസ്: പ്രതികളെ വെറുതെ വിട്ടു

കൊച്ചി: കണ്ണൂർ ഇരിട്ടിയിൽ ബംഗാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാല് പ്രതികളുടെ ജീവപര്യന്തം തടവ് ഹൈകോടതി റദ ്ദാക്കി. അതേസമയം, പീഡനശ്രമം നടത്തിയതായി കണ്ടെത്തിയ ജസ്​റ്റിസ് എ.എം. ഷെഫീഖ്, ജസ്​റ്റിസ് അശോക്മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രതികളുടെ അഞ്ച് വർഷത്തെ ശിക്ഷ ശരിവെച്ചു. എന്നാൽ, പ്രതികളായ നാലു പേരും ഈ കാലയളവിൽ അഞ്ചു വർഷവും മൂന്നു മാസവും ശിക്ഷ അനുഭവിച്ചതിനാൽ ഇവരെ ജയിൽ മോചിതരാക്കാൻ കോടതി ഉത്തരവിട്ടു.

2011 ഡിസംബർ 23ന് രാത്രിയിൽ ഉളിക്കൽ ​െപാലീസ് സ്‌റ്റേഷൻ പരിധിയിലെ പെരുവാടി ചുരത്തിന് സമീപത്തെ പുഴയോരത്ത് വെച്ച് ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്​തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിലെ പ്രതികളായ പ്ലാന്തോട്ടത്തിൽ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എൻ.ഐ. ജംഷീർ എന്നിവരെ തലശ്ശേരി ജില്ല കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷംരൂപ വീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. എന്നാൽ, പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ബലാൽസംഗം നടന്നിട്ടില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Tags:    
News Summary - high court on kannur iritty rape case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.