കെ.ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹരജിയിൽ നടപടി തുടരാമെന്ന് ഹൈകോടതി

കൊച്ചി: കെ.ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ സ്വരാജിന്റെ ഹരജിയിൽ നടപടി തുടരാമെന്ന് ഹൈകോടതി. ഹരജിയിൽ നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. കെ.ബാബു നൽകിയ തടസ ഹരജി തള്ളിയാണ് ഹൈകോടതി ഉത്തരവ്.

കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കെ.ബാബുവിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിധി തിരിച്ചടിയല്ലെന്ന് കെ.ബാബു എം.എൽ.എ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആയിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തി​നാണ് കെ.ബാബു വിജയിച്ചത്.

സ്വാമി അയ്യപ്പ​െൻറ' പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹരജി നൽകിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്‍റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

ംതൃപ്പൂണിത്തുറ മണ്ഡലത്തിൽ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. 'അയ്യനെ കെട്ടിക്കാൻ വന്നവനെ അയ്യന്‍റെ നാട്ടിൽ നിന്ന് കെട്ടിക്കെട്ടിക്കാൻ കെ. ബാബുവിന് വോട്ട് ചെയ്യൂ' എന്നായിരുന്നു ചുവരെഴുത്തുകൾ. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാണ് ഹരജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - High Court can proceed with Swaraj's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.