തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് ഹൈകമാൻഡിെൻറ നിർദേശം. സംസ്ഥാന സന്ദർശനം കഴിഞ്ഞ് മടങ്ങുംമുമ്പ് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് നിർദേശം നൽകിയത്. സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചകൾക്കുശേഷം സ്വദേശമായ ബിഹാറിലേക്ക് മടങ്ങിയ താരിഖ് അൻവർ അടുത്തമാസം രണ്ടോടെ ഡൽഹിയിൽ എത്തിയശേഷം വിശദാംശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കും.
വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ച പരാതികളിൽ പലതും കഴമ്പില്ലാത്തതാെണന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. അതേസമയം, എല്ലാ നേതാക്കളെയും സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്ന നിർദേശമാണ് താരിഖ് അൻവർ നൽകിയ ത്.
വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പെങ്കടുക്കാൻ രാഹുൽ ഗാന്ധി ബുധനാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന നേതാക്കൾ അദ്ദേഹവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സംഘടനാ വിഷയങ്ങൾ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.