കൈമെയ് മറന്ന് സന്നദ്ധ സേവകർ കവളപ്പാറ മേഖലയിൽ

പോത്തുകൽ (മലപ്പുറം): ഭൂദാനം കവളപ്പാറയിൽ മലയിടിഞ്ഞും ചാലിയാർ പുഴ കരകവിഞ്ഞും ദുരിതത്തിലായ പോത്തുകൽമേഖലക്ക് കൈ ത്താങ്ങായി നിരവധി സന്നദ്ധ സേവകർ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് വീട്, വ്യാപാര സ്ഥാപനങ്ങൾ, മത സ്ഥാപ നങ്ങൾ എന്നിവയിൽ അടിഞ്ഞുകൂടിയ ചളിയും മറ്റും കോരിയെടുത്ത് ശുചീകരിക്കാനായി എത്തുന്നത്.

തിരുവനന്തപുരം മുതൽ കാസർകോസ് വരെയുള്ള ജില്ലകളിലെ ചെറുപ്പക്കാരാണ് കൈമെയ് മറന്ന് പോത്തുകല്ലിനെ വീണ്ടെടുത്ത് കൊണ്ടിരിക്കുന്നത്. ശുചീകരണത്തിനെത്തുന്നവർ മേഖലയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വീട്ടുപകരണങ്ങൾ എന്നിവയുമായാണ് എത്തുന്നത്.
Full View
നിലമ്പൂർ പോത്തുകൽ മേഖലയിൽ ക്ലീനിങ്ങിന് വരുന്ന സന്നദ്ധ സേവകരും സാധനങ്ങളുമായി നേരിട്ട് വരുന്നവരും പോത്തുകൽ ബസ് സ്റ്റാൻഡിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വാഹനം ഇവിടെ പാർക്ക് ചെയ്യാനാകും. ഇവിടെ നിന്ന് സ്ഥലങ്ങളും വീടും തരം തിരിച്ചാണ് ശുചീകരണത്തിന് സന്നദ്ധ സേവകരെ അയക്കുന്നതും സാധനങ്ങൾ വിതരണം ചെയ്യുന്നതും. കൃത്യമായി എല്ലായിടത്തും ശുചീകരണം നടത്താനും അവശ്യ സാധനങ്ങൾ എത്തിക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - help-for-kavalappara-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.