Posted On
date_range Updated On
date_range ഹെലികോപ്ടര്‍ അപകടം: പൊലീസ് ഉദ്യോഗസ്ഥക്ക് പ്രശംസപത്രം
കൊച്ചി: പനങ്ങാട് ചതുപ്പിൽ ഹെലികോപ്ടർ ഇടിച്ചിറങ്ങിയ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വനിത പൊലീസ് സിവിൽ പൊലീസ് ഓഫിസർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസപത്രവും കാഷ് അവാര്‍ഡും.
കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ എ.വി. ബിജിക്ക് 2,000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസപത്രവും ലഭിക്കും.
യാത്രക്കാരുമായി ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ബിജി കാണിച്ച ധീരതക്കാണ് അംഗീകാരമെന്ന് സ്ഥാന പൊലീസ് മേധാവി പറഞ്ഞു. ബിജിയുടെ വീടിന് സമീപത്തെ ചതുപ്പിലാണ് വ്യവസായി എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.