സുരേഷ് ബാബു എളയാവൂർ, ശ്രീരാമൻ കൊയ്യോൻ, ഹേമന്ദ് കുമാർ,


ആലപ്പി അഷ്റഫ്, എം. രഞ്ജിത്ത്


സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മാസങ്ങൾ പിന്നിട്ടതിനു പിന്നാലെ സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടി കലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നതെന്ന് സർക്കാർ അവകാശപ്പെട്ടു. കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ സ്ഥാനമേൽക്കുമ്പോൾ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ അക്കാദമിയുടെ പുതിയ സെക്രട്ടറിയാകും.

കേരള ലളിതകല അക്കാദമി ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി.ആർ. ഉദയകുമാറാണ് വൈസ് ചെയർമാൻ. വൈക്കം എം.കെ. ഷിബുവാണ് സെക്രട്ടറി. കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധിദർശൻ വേദി സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമി മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും. കേരള സംഗീത നാടക അക്കാദമി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നിവരുടെ ഭാരവാഹികളെയും പ്രഖ്യാപിച്ചു.

Tags:    
News Summary - UDF Government Appoints Cultural Heads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.