ആറളത്തുനിന്ന് മയക്കുവെടിവെച്ച് പിടികൂടുന്ന ആനയെ പാർപ്പിക്കാൻ മുത്തങ്ങയിൽ വനംവകുപ്പ് നിർമിച്ച ആനക്കൊട്ടിൽ

ആറളത്ത് മോഴയാനയെ പിടികൂടാൻ കുങ്കിയാനകളെത്തി

കേ​ള​കം: ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​ക​ളി​ലും നി​ര​ന്ത​രം ഭീ​തി വി​ത​യ്ക്കു​ക​യും ജീ​വ​ഹാ​നി​യും വ​ൻ കൃ​ഷി​നാ​ശ​വും വ​രു​ത്തി​വെ​ക്കു​ക​യും ചെ​യ്യു​ന്ന ‘കെ.​എം-1’ (ക​ണ്ണൂ​ർ മ​ഖ്ന-1) എ​ന്ന മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ‘ഓ​പ​റേ​ഷ​ൻ കെ.​എം-1’ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് ഏ​കോ​പി​പ്പി​ച്ചു വ​രു​ന്ന​ത്.

ഓ​പ​റേ​ഷ​ന്റെ മു​ന്നോ​ടി​യാ​യി നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​എ​ൻ. അ​ഞ്ജ​ൻ കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് ഒ​രു​ക്കം വി​ല​യി​രു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി, ദൗ​ത്യം സു​ര​ക്ഷി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന ആ​ന​യെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​നി​ല തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ൽ പ്ര​ത്യേ​ക ക്രാ​ളി​ന്റെ (ത​ട​സ്സ​ക്കൂ​ട്) നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ മു​ത്ത​ങ്ങ എ​ലി​ഫ​ന്റ് ക്യാ​മ്പി​ൽ നി​ന്നു​ള്ള വി​ക്രം, ഭ​ര​ത് എ​ന്നീ പ്ര​മു​ഖ കു​ങ്കി​യാ​ന​ക​ളെ ഇ​തി​ന​കം ആ​റ​ള​ത്ത് എ​ത്തി​ച്ചു​ക​ഴി​ഞ്ഞു.

കെ.​എം-1 നെ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്റെ ദ്രു​ത​ക​ർ​മ​സേ​ന​യും (ആ​ർ.​ആ​ർ.​ടി) പ്ര​ത്യേ​ക ട്രാ​ക്കി​ങ് സം​ഘ​വും മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​യോ​ജ്യ​മാ​യ ഭൂ​പ്ര​ദേ​ശ​ത്ത് ആ​ന​യെ ക​ണ്ടെ​ത്തി​യാ​ലു​ട​ൻ വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ​മി​ക്ക​ൽ ഇ​മ്മൊ​ബി​ലൈ​സേ​ഷ​ൻ (മ​യ​ക്കു​വെ​ടി) ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ആ​ന​യെ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി സു​ര​ക്ഷി​ത​മാ​യി മു​ത്ത​ങ്ങ​യി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റാ​നാ​ണ് വ​നം​വ​കു​പ്പി​ന്റെ തീ​രു​മാ​നം.

Tags:    
News Summary - Elephants Arrive to Capture Aralam Elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.