തിരുവനന്തപുരം: ഉടമകളറിയാതെ ഫ്ലാറ്റുകളുടെ പ്രമാണം ബാങ്കുകളിൽ ഇൗടുെവച്ച് വായ്പ എടുത്ത ഹീര ഗ്രൂപ്പിനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. ഇൗ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അതിൽ ഒന്നിൽ മാത്രമാണ് ഹീര ഗ്രൂപ് ഉടമ എ.ആർ. ബാബുവിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റ് കേസുകളിെലാന്നും ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ല. പരാതിക്കാരിൽ ഒരാളായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് വി.ടി. രമക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് പൊലീസിന് മേൽ സമ്മർദമുണ്ടായത്. രമയുടെ പരാതിയിൽ മ്യൂസിയം പൊലീസ് വ്യാഴാഴ്ച രാത്രിയാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകളും നടന്നു. ഒത്തുതീർപ്പുകൾ നടക്കാതെ വന്നതോടെ വെള്ളിയാഴ്ച വൈകുന്നേരം മാത്രമാണ് വഞ്ചനകുറ്റത്തിന് ബാബുവിെൻറ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു.
ബാബുവിനെ രക്ഷിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ബാബുവിന് മറ്റ് കേസുകളുള്ള കാര്യം കോടതിയെ അറിയിക്കുകയോ ആ തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയോ പൊലീസ് ചെയ്തിട്ടില്ല. ആശുപത്രിയിൽനിന്ന് തന്നെ ബാബുവിന് തിങ്കളാഴ്ച ജാമ്യം ലഭ്യമാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായാണ് മറ്റ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.