Posted On
date_range Updated On
date_range ശക്തമായ കാറ്റിന് സാധ്യത: മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആയതിനാൽ അറബി കടലിെൻറ മധ്യ പടിഞ്ഞാറൻ ഭാഗത്ത് കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ അറബി കടലിെൻറ മധ്യ പടിഞ്ഞാറൻ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ അടുത്ത 24 മണിക്കൂർ വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.