photo: പി.ബി. ബിജു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

കോഴിക്കോട്: അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). കേരളം, കർണാടക തീരപ്രദേശം, ഗോവ എന്നിവയുടെ ചില ഭാഗങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ട് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പാൽഘർ, റായ്ഗഡ്, രത്നഗിരി, ധൂലെ, നന്ദുർബാർ, ജൽഗാവ്, നാസിക് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും സിന്ധുദുർഗ്, ദക്ഷിണ കൊങ്കൺ, ഗോവ എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു.

അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, മാഹി, കൊങ്കൺ, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. ജൂൺ 24-26 കാലയളവിൽ മധ്യ മഹാരാഷ്ട്രയിലെ വനപ്രദേശങ്ങൾ, ജൂൺ 24, 25 തീയതികളിൽ വടക്കൻ കർണാടക, ജൂൺ 22, 25, 26 തീയതികളിൽ ഗുജറാത്ത് മേഖല, ജൂൺ 22ന് തീരദേശ ആന്ധ്രപ്രദേശും തെലങ്കാനയും. അടുത്ത അഞ്ച് ദിവസങ്ങളിൽ കൊങ്കണിലും ഗോവയിലും ജൂൺ 22 മുതൽ 24 വരെ തീരദേശ കർണാടകയിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Heavy rains expected in Kerala for next five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.