ഇടുക്കി: വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നതുകണ്ട് മറ്റുള്ളവർ ഓടിമാറിയെങ് കിലും ഒരുവയസ്സുകാരിക്ക് അതിനായില്ല. ചിന്നക്കനാല്‍ മാസ് എസ്റ്റേറ്റ് തൊഴിലാളിക ളും തമിഴ്നാട് നാമക്കല്‍ സ്വദേശികളുമായ രാജശേഖരന്-നിത്യ ദമ്പതികളുടെ മകള്‍ മഞ് ജുശ്രീക്ക് ദാരുണാന്ത്യം.
വീട്ടിനുള്ളിൽ മുതിർന്ന കുട്ടിയുമായി കളിക്കുേമ്പാൾ വ്യാഴാഴ്ച രാവിലെ സ്വകാര്യ റിസോര്‍ട്ടിനു പിന്‍ഭാഗത്തെ തൊഴിലാളി ലയങ്ങളോട് ചേര്‍ന്ന കൂറ്റൻ മൺതിട്ടയാണ് കനത്ത മഴയില്‍ ഇടിഞ്ഞ് വീടിനു മുകളിലേക്ക് പതിച്ചത്. ഇതോടെ ഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് വീണു.
ഈ സമയം വീടിെൻറ പുറത്തായിരുന്നു അമ്മ നിത്യ. മണ്ണിടിയുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിയെങ്കിലും മഞ്ജുശ്രീ മണ്ണിനടിയില്‍പെട്ടു. അമ്മ ഓടിയെത്തുേമ്പാഴേക്കും കുഞ്ഞ് മണ്ണിൽ മറഞ്ഞു. പിന്നീട് അയൽക്കാർ ഓടിയെത്തി എക്സ്കവേറ്ററിെൻറ സഹായത്തോടെ മണ്ണുമാറ്റി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.