അടുത്ത മൂന്നുനാൾ സംസ്​ഥാനത്ത്​ അതിതീവ്ര മഴ; ജാഗ്രതാ നിർദേശവുമായി അധികൃതർ

തിരുവനന്തപുരം: ശനിയാഴ്​ച മുതൽ തിങ്കളാഴ്​ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴക്ക്​ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്​ച 12 മുതൽ 20 സെ.മീ. വരെയും ഞായറാഴ്​ച 21 സെ.മീറ്ററിന്​​ മുകളിലും മഴ പെയ്യും. ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ മേയ് 30 വരെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 
അടുത്ത മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) പെയ്തിറങ്ങും. മേയ് 29ന് പ്രതീക്ഷിച്ചിരുന്ന കാലവർഷം, ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറ് അറബിക്കടലിൽ രൂപംകൊണ്ട മെകുനു ചുഴലിക്കാറ്റി‍​​െൻറ പശ്ചാത്തലത്തിലാണ് നേരത്തേ എത്തുന്നത്.

ബംഗാൾ ഉൾക്കടലി​​െൻറ തെക്കുകിഴക്ക് ഭാഗങ്ങളിലും അന്തമാൻ കടലി​​െൻറ തെക്കുഭാഗത്തും നികോബാർ ദ്വീപുകളിലും സജീവമായ കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തി​​െൻറയും തമിഴ്നാടി​​െൻറയും തെക്കുഭാഗങ്ങളിലും ദക്ഷിണ ബംഗാൾ ഉൾക്കടലി​​െൻറ അധികം ഭാഗങ്ങളിലും അന്തമാൻ കടലി​​​െൻറ ബാക്കി പ്രദേശങ്ങളിലും എത്താൻ സാഹചര്യങ്ങൾ അനുകൂലമാണെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ഒമാൻ തീരത്തേക്ക് നീങ്ങുന്ന മെകുനു ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജിച്ചു. കാറ്റഗറി രണ്ട് വിഭാഗത്തിലാണ് ഇപ്പോൾ കാറ്റിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. കാറ്റി​​​​െൻറ കേന്ദ്രഭാഗത്തിന്​ 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ്​ വേഗം. ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്കാണ്​ കാറ്റി​​​​െൻറ ദിശ. വെള്ളിയാഴ്ച അർധരാത്രിയോടെ കാറ്റ് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം മുന്നിൽകണ്ട്​ ജില്ലാ കലക്ടർമാർക്ക്​ ജാഗ്രതാ നിർദേശങ്ങൾ കൈമാറി. 

Tags:    
News Summary - Heavy rainfall in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.