മഴ: ഏത്​ സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പി​െൻറ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ സംസ്ഥാന പൊലീസ്​ മേധാവി അനിൽകാന്ത് പൊലീസ്​ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ പൊലീസ്​ സ്​റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിന്​ എക്​സ്​കവേറ്റർ, ബോട്ടുകൾ ഉൾപ്പെടെ സംവിധാനങ്ങൾ ക്രമീകരിക്കും.

എല്ലാ കോസ്​റ്റൽ പൊലീസ്​ സ്​റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ്​ ജനങ്ങൾക്കൊപ്പമുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.

Tags:    
News Summary - heavy rain Police advised to be ready to face any situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.