പേമാരി, ഉരുൾപൊട്ടൽ; 22 മരണം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ സം​സ്​​ഥാ​ന​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ  ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 22  മ​ര​ണം.  ഇ​ടു​ക്കി​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ ര​ണ്ട്​ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഒ​രു​കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര​ട​ക്കം 11 പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​രെ കാ​ണാ​താ​യി. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ഢ‍്യ​ൻ​പാ​റ​ക്ക് സ​മീ​പം ചെ​ട്ടി​യം​പാ​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി കുടുംബത്തിലെ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. വ​യ​നാ​ട്​ മൂ​ന്നു പേ​രും എ​റ​ണാ​കു​ള​ത്ത്​ ര​ണ്ടും കോ​ഴി​ക്കോ​ട്​ ഒ​രാ​ളും മ​രി​ച്ചു.  

ഇ​ടു​ക്കി​യി​ൽ  അ​ടി​മാ​ലി, കൊ​ര​ങ്ങാ​ട്ടി, ക​മ്പി​ളി​ക​ണ്ടം, കീ​രി​ത്തോ​ട്, രാ​ജ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി പു​തി​യ​കു​ന്നേ​ൽ ഹ​സ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മ (60), മ​ക​ൻ മു​ജീ​ബ് (35), ഭാ​ര്യ ഷെ​മീ​ന (30), മ​ക്ക​ളാ​യ ദി​യ ഫാ​ത്തി​മ (ഏ​ഴ്​), നി​യ മു​ജീ​ബ് (അ​ഞ്ച്), ക​മ്പി​ളി​ക​ണ്ടം കു​രു​ശു​കു​ത്തി പ​ന്ത​പ്പി​ള്ളി​ൽ മാ​ണി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (46), ​െകാ​ര​ങ്ങാ​ട്ടി കു​റു​മ്പ​നാ​നി​ക്ക​ൽ മോ​ഹ​ന​ൻ (52), ഭാ​ര്യ ശോ​ഭ (48), കീ​രി​ത്തോ​ട് പെ​രി​യാ​ർ​വാ​ലി​യി​ൽ കൂ​ട്ടാ​ക്കു​ന്നേ​ൽ ആ​ഗ​സ്​​തി (65), ഭാ​ര്യ ഏ​ലി​ക്കു​ട്ടി (60), മു​രി​ക്കാ​ശേ​രി രാ​ജ​പു​രം ക​രി​കു​ളം മീ​നാ​ക്ഷി (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മീ​നാ​ക്ഷി​യു​ടെ മ​ക്ക​ളാ​യ രാ​ജ​ൻ, ഉ​ഷ എ​ന്നി​വ​രെ​യാ​ണ്​ കാ​ണാ​താ​യ​ത്. ആ​ഢ‍്യ​ൻ​പാ​റ​ക്ക് സ​മീ​പം ചെ​ട്ടി​യം​പാ​ട​ത്ത്​  ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​റ​മ്പാ​ട​ൻ കു​ഞ്ഞി (56), മ​രു​മ​ക​ൾ ഗീ​ത (24), മ​ക്ക​ളാ​യ ന​വ​നീ​ത് (ഒ​മ്പ​ത്), നി​വേ​ദ് (മൂ​ന്ന്), കു​ഞ്ഞി​യു​ടെ സ​ഹോ​ദ​രി​പു​ത്ര​ൻ മി​ഥു​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​യു​ടെ മ​ക​ൻ സു​ബ്ര​ഹ്​​മ​ണ‍്യ​നെ​യാ​ണ് (30) കാ​ണാ​താ​യ​ത്. 

Full View

അ​ടി​മാ​ലി എ​ട്ടു​മു​റി പു​തി​യ​കു​ന്നേ​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​യ ഏ​ഴു​പേ​രി​ൽ അ​ഞ്ചു​പേ​രാ​ണ്​ മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹ​സ​ൻ​കു​ട്ടി (68), ഷെ​മീ​ന​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ കൊ​ല്ലം പു​ത്ത​ൻ​വി​ള​തെ​ക്കേ​തി​ൽ സൈ​നു​ദ്ദീ​ൻ (50) എ​ന്നി​വ​രെ ആ​ശു​​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ്​ വീ​ടി​ന് മു​ക​ൾ​ഭാ​ഗ​ത്ത്​ 200 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്ന്​ ഉ​രു​ൾ​പൊ​ട്ടി​യ​ത്. മു​ക​ളി​ലെ റോ​ഡ​ട​ക്കം ഇ​ടി​ഞ്ഞ്​ വീ​ട്​ പൂ​ർ​ണ​മാ​യും മ​ണ്ണു​മൂ​ടി. 

പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ്​ വീ​ട്ടി​ലേ​ക്ക്​ മ​ണ്ണി​ടി​ഞ്ഞ് കൊ​ര​ങ്ങാ​ട്ടി​യി​ൽ ആ​ദി​വാ​സി ദ​മ്പ​തി​ക​ളാ​യ മോ​ഹ​ന​നും ശോ​ഭ​ന​യും മ​രി​ച്ച​ത്. യാ​ത്ര​മാ​ർ​ഗം അ​ട​ഞ്ഞ​തി​നാ​ൽ  ഇ​വ​രു​ടെ മൃ​ത​ദേ​ഹം നാ​ല് മ​ണി​ക്കൂ​ർ ചു​മ​ന്നാ​ണ് അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കീ​രി​ത്തോ​ട് പെ​രി​യാ​ർ​വാ​ലി​യി​ൽ ഡാം ​തു​റ​ക്കു​മ്പോ​ൾ പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ മാ​റ്റി പാ​ർ​പ്പി​ച്ച വീ​ട്​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നാ​ണ്​ ആ​ഗ​സ്​​തി​യും ഭാ​ര്യ​യും മ​രി​ച്ച​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടിെ​​ൻ​റ അ​ര​കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​നി​ന്ന് പൊ​ട്ടി​വ​ന്ന ഉ​രു​ൾ വ​ലി​യ ശ​ബ്​​ദ​ത്തോ​ടെ വീ​ടി​നു​മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ക​​​​െൻറ ഭാ​ര്യ ​െജ​സി​യും (22) ഒ​ന്ന​ര​വ​യ​സ്സു​ള്ള കു​ട്ടി​യും ര​ക്ഷ​പ്പെ​ട്ടു. 

പു​ല​ർ​ച്ച 4.30നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യാ​ണ്​ രാ​ജ​പു​രം ക​രി​കു​ള​ത്ത് മീ​നാ​ക്ഷി മ​രി​ച്ച​ത്. മ​ക്ക​ളാ​യ രാ​ജ​നും ഉ​ഷ​ക്കും വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.  
  വ​യ​നാ​ട്​ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്​. ഇ​ടു​ക്കി, മ​ല​പ്പു​റം, പാ​ല​ക്കാ​ട്  ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശം. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ  റോ​ഡു​ക​ള്‍ ഇ​ല്ലാ​താ​യി. നൂ​റോ​ളം വീ​ട്​ ത​ക​ര്‍ന്നു. സം​സ്ഥാ​ന​ത്തി​​​​െൻറ  പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​തി​ബ​ന്ധം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ല്‍ ആ​യി​ര​ങ്ങ​ൾ അ​ഭ​യം പ്രാ​പി​ച്ചു. സൈ​ന്യ​ത്തി​​​​െൻറ സേ​വ​നം  ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ 129 ദു​രി​താ​ശ്വാ​സ ക്യാ​മ്പ്​ തു​റ​ന്നു. 

അടിമാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച കുഞ്ഞി​​​​​​​​​​​​​​​​​െൻറ മൃതദേഹം പുറത്തെടുത്തപ്പോൾ
 

കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​കി​പ്പോ​യ​തി​നെ തു​ട​ർ​ന്ന്​  ഒ​രാ​ൾ മ​രി​ച്ചു. പു​തു​പ്പാ​ടി മ​ട്ടി​കു​ന്ന് പ​ര​പ്പ​ൻ​പാ​റ മാ​ധ​വി​യു​ടെ മ​ക​ൻ ര​ജി​ത്ത് മോ​ൻ റ​ജി (24) സ​ഞ്ച​രി​ച്ച കാ​റാ​ണ്​ ഒ​ഴു​കി​​പ്പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30ന് ​കൂ​ട്ടു​കാ​രോ​ടൊ​പ്പം മ​ട്ടി​ക്കു​ന്നി​ലെ വീ​ട്ടി​ലേ​ക്ക് കാ​റി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഉ​രു​ൾ​െ​പാ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ട്​ സു​ഹൃ​ത്തു​ക്ക​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. ഡ്രൈ​വി​ങ് സീ​റ്റി​ലാ​യി​രു​ന്ന ര​ജി​ത്ത് കാ​ർ പി​റ​കോ​െ​ട്ട​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കാ​റു​ൾ​െ​പ്പ​ടെ ഒ​ഴു​കി​പ്പോ​യി. വ്യാ‍ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ​ൽ വ​യ​ലി​ന​ടു​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.    

വൈത്തിരിയിൽ മണ്ണിടിഞ്ഞു വീണ്​ മരിച്ച ലില്ലി
 

വ​യ​നാ​ട് ജി​ല്ല​യി​ൽ മ​ണ്ണി​ടി​ഞ്ഞും ഉ​രു​ൾ​പൊ​ട്ടി​യും ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ർ മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ​ക്ക്​ സ​മീ​പം മ​ക്കി​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ത​ക​ർ​ന്ന് മം​ഗ​ല​ശേ​രി വീ​ട്ടി​ൽ റ​സാ​ഖ് (40), ഭാ​ര്യ സീ​ന​ത്ത് (32), വൈ​ത്തി​രി പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ന​ടു​ത്തു​ള്ള ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി മ​ണ്ണി​ടി​ഞ്ഞ് തോ​ളി​യി​ല​ത്ത​റ ജോ​ർ​ജി​​​െൻറ ഭാ​ര്യ ലി​ല്ലി (62) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് ത​ല​പ്പു​ഴ​ക്ക്​ സ​മീ​പം മ​ക്കി​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്. റ​സാ​ഖും സീ​ന​ത്തും ഉ​റ​ങ്ങി​ക്കി​ട​ന്ന മു​റി​യു​ടെ മു​ക​ളി​ൽ​ ക​ല്ലും മ​ണ്ണും പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മ​ക്ക​ളാ​യ റ​ജ്മ​ൽ, റ​ജി​നാ​സ്, റി​ഷാ​ൽ എ​ന്നി​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഉ​ച്ച 12.30ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.  

വൈത്തിരിയിൽ ഉരുൾപൊട്ടലിനു ശേഷം
 

എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ൽ  മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട് ര​ണ്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കീ​ഴി​ല്ലം സ​​​െൻറ്​ തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ണ്ണൂ​ർ കൊ​ല്ലേ​രി​മൂ​ല​യി​ൽ ജി​ജി​യു​ടെ മ​ക​ൻ ഗോ​പീ​കൃ​ഷ്ണ​ൻ (17), ഐ​രാ​പു​ര​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചെ​ല്ലാ​നം ക​ണ്ട​ക്ക​ട​വ് കോ​യി​ൽ​പ​റ​മ്പി​ൽ തോ​മ​സി​​​​െൻറ മ​ക​ൻ അ​ല​ൻ തോ​മ​സ് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ക​ണ്ണൂ​ർ ഇ​രി​ട്ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ണ്ട്​ പേ​രും മ​രി​ച്ചി​ട്ടു​ണ്ട്.

കണ്ണൂരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിൽ വ്യാപക ഉരുൾപൊട്ടൽ. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, വെണ്ടേക്കംചാൽ, കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യ മല, അമ്പായത്തോട്, ആറളം, ചതിരൂർ 110 കോളനി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊട്ടിയൂർ, ആറളം വനങ്ങളിലും ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണി, ബാവലി പുഴകൾ കരകവിഞ്ഞ് നൂറോളം വീടുകളിൽ വെള്ളം കയറി. കൊട്ടിയൂർ പാൽച്ചുരം താഴെ കോളനി, ചതിരൂർ 110 കോളനി, വിയറ്റ്നാം കോളനി എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ചീങ്കണ്ണി പുഴ വെള്ളപ്പൊക്കത്തിൽ വളയഞ്ചാൽ തൂക്ക് പാലം ഒലിച്ച് പോയി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സേനയുടെ സേവനം ലഭ്യമാക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം. എൽ.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മണ്ണിടിച്ചിലിൽ കൊട്ടിയൂർ -വയനാട് ചുരം പാത വിവിധയിടങ്ങളിൽ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. പാതയുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുണ്ടായി. വാഹനങ്ങൾ നിടുംപൊയിൽ ചുരം പാത വഴി തിരിച്ചുവിട്ടു. 

കനത്ത മഴയിൽ തകർന്ന കഞ്ചിക്കോട് റെയിൽപാത
 

പാലക്കാട്​ കോങ്ങാട് മേഖലയിൽ കനത്ത മഴയിൽ മണിക്കശേരി പുഴ പാലം കവിഞ്ഞ്​ ഒഴുകുന്നു. തീരദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കാഞ്ഞിക്കുളം- കോങ്ങാട് ഉൾനാടൻ പ്രധാന പാതയിൽ വാഹനഗതാഗതം മുടങ്ങി. സമീപ സ്ഥലങ്ങളിലെ തോടുകളിലും പറമ്പിലും വെള്ളം കയറിയിട്ടുണ്ട്​. 

കൊച്ചി- ധനുഷ്​കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ്​ ഗതാഗതം തടസപ്പട്ടു. തൃശൂർ കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിഞ്ഞു. എറണാകുളത്ത് ഐരാപുരം തട്ടുപാലം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു. പട്ടാമ്പി കാമാനം വഴി പഴകടവ് നമ്പ്രം റോഡിൽ വെള്ളം കയറി.

കോഴിക്കോ​ട്​, മലപ്പുറം, വയനാട്​, ഇടുക്കി എന്നിവിടങ്ങളിലേക്ക്​ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരോ സംഘം വീതം രക്ഷാപ്രവർത്തനങ്ങൾക്കായി തിരിച്ചിട്ടുണ്ട്​. മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി റവന്യൂ മന്ത്രി വിളിച്ച അടിയന്തരയോഗം തുടങ്ങി​. 

വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തിൽ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.
സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും. 

വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫിന്റെ യൂണിറ്റ്,നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡിഎസ്‌സിയുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

Tags:    
News Summary - Heavy Rain; One Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.