തിരുവനന്തപുരം: ദുരന്തം നേരിടുന്നതിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച് കേരളം മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലൂടെ ദുരന്തം അതിജീവിക്കാൻ സാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ള ഒാരോ കുടുംബത്തിനും 3,800 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കാലവർഷക്കെടുതി വിലയിരുത്തുന്നതിെൻറ ഭാഗമായാണ് മുഖ്യമന്ത്രി, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചത്.
ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും നൽകും. പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് പുതിയത് സ്കൂളിൽ നിന്ന് വിതരണം ചെയ്യും. രേഖകൾ നഷ്ടപ്പെട്ടവർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൃഷി നഷ്ടം നേരിട്ടവർക്ക് ഉയർന്ന തുക നൽകും. ശുചീകരണ പ്രവർത്തനം പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ അർത്ഥത്തിലുമുള്ള കരുതൽ നടപടികളും സ്വീകരിക്കും. ഒരു ഭിന്നതയും അക്കാര്യത്തിൽ ഉണ്ടായില്ല എന്നതിനാലാണ് ദുരന്തം അതിജീവിക്കാനായത്. കേന്ദ്രമടക്കം ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളിൽ യാതൊരു വിധത്തിലുമുള്ള അസംതൃപ്തി നിലവിലില്ല. നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡം മാറ്റിയതോടെ, മാറ്റി പാർപ്പിച്ചവർക്ക് സഹായം നൽകാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തമേഖലകള്‍ സന്ദര്ശിക്കുന്നതിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി. ചെമ്മങ്ങനാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മഴക്കെടുതി വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലുവയില്‍ അവലോകന യോഗം ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.