മലപ്പുറം ജില്ലയിൽ കനത്ത മഴ; മഞ്ചേരി പുല്ലഞ്ചേരിയിൽ മണ്ണിടിച്ചിൽ, മാറ്റിപ്പാർപ്പിച്ചത് എട്ട് കുടുംബങ്ങളെ

മലപ്പുറം: രണ്ടു ദിവസമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. എടക്കരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി. ജലാശയങ്ങളിൽനിന്ന് വെള്ളം കയറി വലിയ കൃഷിനാശവും സംഭവിച്ചു.

ഞായറാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട് -ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഇതിന് സമീപം താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ മാറ്റിയത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Heavy rain in Malappuram district; Eight families displaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.