കനത്ത മഴ: തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, അവധി പ്രഖ്യാപനം വൈകിയത് വിദ്യാർഥികളെ വലച്ചു. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമാണ് അവധി പ്രഖ്യാപിച്ചത്. രാത്രി മുഴുവൻ മഴ പെയ്തിട്ടും അവധി പ്രഖ്യാപിച്ചില്ലെന്ന് വിമർശനമുണ്ട്.

കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. നാളെ തൃശൂർ മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നാളെ വരെ കേരളത്തിൽ മത്സ്യബന്ധനത്തിനും വില​ക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Heavy rain: Holiday for educational institutions in Thiruvananthapuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.