മഴ: സ്​കൂളുകൾക്ക്​ ഉച്ചക്ക്​ രണ്ട്​ മണിക്കു ശേഷം അവധി നൽകാമെന്ന് നിർദേശം

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വരുന്ന ഏതാനും ദിവസങ്ങളിലേക്ക്​ സംസ്​ഥാനത്തെ സ്​കൂളുകൾ ഉച്ചക്ക്​ രണ്ട്​ മണിക്കു ശേഷം പ്രവത്തിക്കരുതെന്ന്​ അടിയന്തര നിർദേശം നൽകാവുന്നതാണെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ ഉത്തരവിട്ടു.

സംസ്​ഥാനത്ത്​ കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​​​െൻറ മുന്നറിയിപ്പി​​​െൻറയും മുഖ്യമന്ത്രിയു​െട ഒാഫീസിൽ നിന്നുള്ള നിർദ്ദേശത്തി​​​െൻറയും പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ഉപഡയറക്​ടർമാർക്ക്​ ഇതു സംബന്ധിച്ച്​ ഉത്തരവ്​ നൽകിയത്​.

ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകടസാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ്​ നിർദേശമെന്നും ജില്ലാ കലക്​ടറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച്​ തീരുമാനങ്ങൾ കൈക്കൊള്ളാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - heavy rain education director's order to deputy education dorectors -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.