ക​ന​ത്തമ​ഴ​യി​ൽ എ​രു​മ​ത്താ​രി പാ​ലം ത​ക​ർ​ന്ന​പ്പോ​ൾ

കനത്തമഴ: വയനാട്ടിൽ രണ്ടിടങ്ങളിൽ പാലം തകർന്നു

സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലെ രണ്ടിടങ്ങളിൽ പാലം തകർന്ന് റോഡ് രണ്ടായി പിളർന്നു. പൂതാടി പഞ്ചായത്തിലെ എരുമത്താരി പാലം അതിശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു.

പൂതാടിയിൽ നിന്ന് മാങ്ങോട്ട് എത്താൻ നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ശക്തമായ മഴയിൽ വയലിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയാണ് പാലം തകർന്നത്.മീനങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പാടിനെയും ഒന്നാം വാർഡായ ചൂതുപാറയെയും ബന്ധിപ്പിക്കുന്ന പാലം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴുകയായിരുന്നു.

ക​ന​ത്ത മ​ഴ​യി​ൽ അ​പ്പാ​ട്- ചൂ​തു​പാ​റ റോ​ഡി​ലെ പാ​ലം ത​ക​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​പ്പോ​ൾ

പാലം പൂർണമായും തകർന്നു. പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നതിന്‍റെ നാട്ടുകാർ പകർത്തിയ വിഡിയോ ദൃശ്യവും പുറത്തുവന്നു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതോടെ പാലം ഒലിച്ചുപോവുകയായിരുന്നു. പാലം തകർന്നതോടെ ചൂതുപാറയിൽനിന്ന് അപ്പാടേക്ക് വരുന്നതിന് സൊസൈറ്റി കവല വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണുള്ളത്. ചൂതുപാറയിൽനിന്ന് അപ്പാട് വഴി മീനങ്ങാടിയിലേക്കും വേഗത്തിലെത്താൻ ഈ റോഡ് ഏറെ സഹായകരമായിരുന്നു. 

Tags:    
News Summary - Heavy rain: Bridge collapsed at two places in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.