കൽപ്പറ്റ: മഴ കനത്തതിനെ തുടർന്ന് ബാണാസുര സാഗർ ഡാമിെൻറ ഷട്ടറുകൾ 10 സെൻറീമീറ്റര്‍ കൂടി തുറക്കും. ഡാമി െൻറ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാലാണ് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നത്.
ഷട്ടര്‍ കൂടുതലായി തുറക്കുമ്പോള്‍ നീരൊഴുക്ക് സെക്കന്‍ഡില്‍ 34 ക്യുബിക് മീറ്റര്‍ എന്നതില്‍ നിന്നു 42.5 ക്യുബിക് മീറ്റര്‍ ആയി കൂടും. ഇതു മൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെൻറീമീറ്റര്‍ വരെ കൂടാൻ സാധ്യതയുണ്ടെന്നും പരിസരവാസികള്‍ പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കരമാന്‍ തോടിെൻറ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.