Posted On
date_range Updated On
date_range പറവൂർ തത്തപ്പിള്ളിയിൽ വൻ തീപിടിത്തം
പറവൂർ: എറണാകുളം ജില്ലയിലെ പറവൂർ തത്തപ്പിള്ളിയിലെ ഗോഡൗണിൽ വൻ തീപിടിത്തം. രാവിലെ 11.30ഒാടെ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണിൽ പ്രവർത്തിച്ചിരുന്നത്.
വെൽഡിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് തീപടർന്നത്. അപകട സാധ്യത മുന്നിൽകണ്ട് സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ ആറു യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.