ആരിഫ് മുഹമ്മദ് ഖാൻ
Posted On
date_range Updated On
date_range രാജ്ഭവനിൽ വിസിമാരുടെ ഹിയറിംഗ്; എംജി -കണ്ണൂർ വിസിമാർ ഇന്ന് ഹാജരാകും
രാജ്ഭവനിൽ വിസിമാരുടെ ഹിയറിംഗിൽ എംജി -കണ്ണൂർ വിസിമാരോട് ഇന്ന് ഹാജരാകാൻ നിർദേശം. കണ്ണൂർ വിസി ഹാജരാകാൻ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവർണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സർവകലാശാല വിസി കഴിഞ്ഞ ഹിയറിംഗിൽ പങ്കെടുത്തിരുന്നില്ല.
വിദേശ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തുമെന്നറിയുന്നു.
സംസ്ഥാനത്തെ ഏഴ് വൈസ് ചാൻസിലർമാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോടതിയിലുള്ള കേസിെൻറ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതിൽ ഗവർണ്ണർ തീരുമാനമെടുക്കും. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാൻ എത്തുന്നുണ്ട്. ചാൻസലർ ബില്ലിൽ ഉള്ള സ്റ്റാൻഡിംഗ് കൗൺസിലിൻറെ നിയമോപദേശവും ഇന്ന് നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.