തിരുവനന്തപുരം: ഭയപ്പെടാനില്ലെങ്കിലും കോവിഡാനന്തരം കുട്ടികൾക്കുണ്ടാകുന്ന മിസ്ക് എന്ന രോഗാവസ്ഥക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നാണ് നിർദേശം. കോവിഡാനന്തരം കുട്ടികളിൽ വിവിധ അവയവങ്ങളിലുണ്ടാകുന്ന നീർക്കെട്ടാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം അഥവാ മിസ്ക്.
വീണ്ടും പനിയുണ്ടാകുക, മൂത്രത്തിന്റെ അളവിൽ കുറവ്, അസാധാരണമായ കടുത്ത ക്ഷീണം, കൈകളിലും മറ്റുമുള്ള വീക്കം, ഛർദി, നടക്കുേമ്പാഴുള്ള ശ്വാസംമുട്ട് എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. ശ്വാസകോശത്തിനുപുറെമ രക്തക്കുഴലുകളെയും േകാവിഡ് ബാധിക്കാം. ഇത് പിന്നീട്, വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് മിസ്കിന് കാരണം.
കോവിഡ് ഭേദമായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിലാണ് ഇൗ രോഗാവസ്ഥയുണ്ടാകുന്നത്. വളരെ അപൂർവമായി കണ്ടുവരുന്നതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമാണ് ഇൗ രോഗം. ഹൃദയത്തിനു പുറമെ വൃക്ക, ദഹനേന്ദ്രിയങ്ങൾ, കണ്ണ്, ത്വക് എന്നിവയെയും ബാധിക്കാം.
ലക്ഷണങ്ങൾ പ്രകടമാകാതെ കോവിഡ് വന്നുപോയ കുഞ്ഞുങ്ങളിലും രോഗബാധ കണ്ടുവരുന്നുണ്ട്. ഇവരുടെ രക്തം പരിശോധിച്ചതിൽ ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തുേമ്പാഴാണ് മുമ്പ് കോവിഡ് ബാധിതരായിരുന്നെന്നത് വ്യക്തമാകുന്നതുതന്നെ. കോവിഡ് ഭേദമായ ശേഷം നാലാഴ്ചവരെയാണ് സാധാരണ ലക്ഷണങ്ങൾ പ്രകടമാകുന്നതെങ്കിലും ദീർഘമായ ഇടവേളക്കുശേഷവും രോഗമുണ്ടാകാം. കോവിഡ് ശരീരത്തിലുണ്ടാക്കുന്ന ആഘാതങ്ങൾക്കനുസരിച്ചായിരിക്കുമിത്.
രാജ്യത്ത് വിവിധയിടങ്ങളിൽ ഇൗ രോഗാവസ്ഥ റിേപ്പാർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതിനകം നാല് മരണവും ഉണ്ടായിട്ടുണ്ട്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിൽ കേസുകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.