Posted On
date_range Updated On
date_range മകനും മരുമകൾക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്‍റീനിൽ
തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്വാറന്‍റീനിൽ പ്രവേശിച്ചു. ഫേസ്ബുക്കിലൂടെ വിവരം മന്ത്രി പങ്കുവെക്കുകയായിരുന്നു.
തനിക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ വരും ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒാൺലൈൻ വഴിയും ഫോൺ വഴിയും നടത്തുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.