സമ്പർക്കത്തിലൂടെയുള്ള രോഗബാധ കുറക്കുക ലക്ഷ്യമെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ കുറക്കുകയാണ്​ സംസ്ഥാനത്തി​​​െൻറ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി​ കെ.കെ ശൈലജ. സർക്കാർ നിർദേശം പാലിച്ചാൽ മരണനിരക്ക്​ കുറക്കാൻ സാധിക്കും. ക്വാറൻറീൻ വ്യവസ്ഥ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ മടങ്ങിയെത്തുന്നവർ ക്വാറൻറീൻ കർശനമായി പാലിക്കണം. പൊതു ഇടങ്ങളിൽ മാസ്​ക്​ കൃത്യമായി ധരിക്കണം. അഞ്ച്​ വിഭാഗങ്ങളായണ്​ ആൻറിബോഡി ടെസ്​റ്റിന്​ സാമ്പിൾ ശേഖരിക്കുന്നത്​. പോസിറ്റീവാകുന്നവരെ പി.സി.ആർ ടെസ്​റ്റിന്​ വിധേയമാക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
 

Tags:    
News Summary - Health minister on covid case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.