കാസർഗോഡ് ഗവ.കോളജ് മുൻ പ്രിൻസിപ്പാളിനെതിരെ സർക്കാർ കൈകൊണ്ട എല്ലാ നടപടികളും ഹൈകോടതി റദ്ദാക്കി

തിരുവനന്തപുരം : കാസർഗോഡ് ഗവൺമെന്റ് കോളജ് മുൻ പ്രിൻസിപ്പാളിനെതിരെ സർക്കാർ കൈകൊണ്ട എല്ലാ നടപടികളും ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എസ്.എഫ്.ഐ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നു എന്നും ഓൺലൈൻ മാധ്യമത്തോട് തുറന്നുപറഞ്ഞതിന് മുൻ പ്രിൻസിപ്പാൾ ഡോ.എം. രമയെ സ്ഥലം മാറ്റിയത് അടക്കമുള്ള എല്ലാ സർക്കാർ നടപടികളുമാണ് ഹൈക്കോടതി ദ്ദാക്കിയത്. വിധി രമക്ക് അനുകൂലമാകും എന്ന് മനസിലാക്കി അവസാന പ്രവർത്തി ദിവസം രമ ക്കെതിരെ ഇറക്കിയ കുറ്റപത്രവും റദ്ദാക്കി. പെൻഷൻ തടയുവാനുള്ള നീക്കത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയിൽ എടുത്ത വകുപ്പുതല അന്വേഷണവും റദ്ദാക്കി .

വകുപ്പുതല നടപടിയെടുക്കുവാൻ കോഴിക്കോട് കോളജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയപ്പോൾ തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആണ് രമക്കെതിരെ കെട്ടിച്ചമച്ചത് എന്ന് ആരോപിക്കപ്പെടുന്ന പഴയ ഒരു പരാതി പൊടിതട്ടിയെടുത്ത് വകുപ്പ് തല നടപടിയുടെ ഭാഗമായി ശരവേഗത്തിൽ വിരമിക്കുന്നതിന് മുന്നോടിയായുള്ള അവസാന പ്രവർത്തി ദിവസം കുറ്റപത്രം നൽകിയത് . അധ്യാപികയുടെ പെൻഷൻ തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തം.

2022 ൽ കാസർഗോഡ് ഗവ. കോളജിൽ പ്രവേശനം നേടുവാൻ പരിശ്രമിച്ച ഒരു വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവസാന പ്രവർത്തി ദിവസം കുറ്റപത്രം നൽകിയത്. ഈ പരാതിയിൽ പ്രിൻസിപ്പാളിനെതിരെ തെളിമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കെട്ടിച്ചമച്ചതെന്ന് തോന്നിക്കുന്ന പരാതിയിൽ വർഷങ്ങളോളം നടപടിയൊന്നും കൈകൊണ്ടിരുന്നില്ല. എസ്.എഫ്.ഐയുടെ പരാതിയിൽ നിലവിലുള്ള കേസ് പരാജയപ്പെടുന്നത് സർക്കാരിന് തിരിച്ചടിയാകും എന്നുള്ള ഭീതി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ 2024 ഫെബ്രുവരി 15ന് കണ്ണൂർ സർവകലാശാല രജിസ്ട്രാർ ശര വേഗത്തിൽ ഡോ. രമക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പെൻഷൻ തടയുവാൻ ലക്ഷ്യമിട്ട് അവസാന പ്രവർത്തി ദിവസം സർക്കാർ നൽകിയ കുറ്റപത്രവും കോടതി റദ്ദായി

ഡോ. രമ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷൻ ബെഞ്ചിൽ നിന്നും സ്റ്റേ ലഭിച്ചു. പിന്നീടുള്ള ഹൈക്കോടതി സിറ്റിങ്ങിൽ രമ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഓപ്പൺ കോടതിയിൽ വീക്ഷിച്ചു. പ്രിൻസിപ്പാളിനെതിരെ പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ല എന്നും, എസ്.എഫ്.ഐയുടെ ഇടപെടൽ വ്യക്തമാണ് എന്നും കോടതി നിരീക്ഷണവും ഉണ്ടായി. ഹൈകോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്താഖ്, ശോഭാ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത് .

Tags:    
News Summary - HC quashes all actions taken by government against ex-principal of Kasaragod Govt.College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.